ന്യൂ​ഡ​ൽ​ഹി: പെട്ടെന്നൊരു നാൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതാണ് ഫിറ്റ്‌നസ് ചലഞ്ച്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ ഫിറ്റ്‌നസ് തെളിയിക്കാൻ ചലഞ്ച് ചെയ്‌തതോടെയാണിത് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

വെല്ലുവിളി ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വ്യായാമത്തിന്റെ വീഡിയോ പുറത്തുവിട്ടതോടെ കേന്ദ്രമന്ത്രിമാരും ഒന്നൊന്നായി ചലഞ്ചിന് പിന്നാലെയെത്തി. എന്നാൽ ചലഞ്ചിന് മുന്നിട്ടിറങ്ങിയവരെല്ലാം ഇപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്.

കാര്യം എന്തെന്നല്ലേ… കർണാടകത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റാൻ നിർണായക നിലപാട് സ്വീകരിച്ച ജനതാദൾ എസാണ് ഫിറ്റ്‌നസ് ചലഞ്ചിൽ പ്രധാനമന്ത്രിക്ക് വെല്ലുവിളി ഉയർത്തിയത്. മോദിക്ക് വെല്ലുവിളി ഉയർത്തി മുൻപ്രധാനമന്ത്രിയും ജെഡിഎസിന്റെ പരമോന്നത നേതാവും കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുടെ പിതാവുമായ എച്ച്.ഡി.ദേവഗൗഡ തന്നെയാണ് രംഗത്ത് വന്നത്.

വീ​ട്ടി​ലെ ജിംനേഷ്യത്തിൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി വ്യാ​യാ​മം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ട്രെഡ്‌മില്ലും ഡം​ബ​ൽ​സും ഭാ​രോ​ദ്വ​ഹ​ന​വും ഉ​ൾ​പ്പെ​ടെ എ​ല്ലാ​ വ്യാ​യാ​മ മു​റ​ക​ളും പുഷ്‌പം പോലെ പരിശീലിച്ച ഗേവഗൗഡയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് ഉ​പ​ദേ​ശം ന​ൽ​കാ​നാ​യി ദേ​വ​ഗൗ​ഡയ്‌ക്കു സ്ഥി​ര​മാ​യി ഒ​രു ഫി​റ്റ്ന​സ് ട്രെ​യി​ന​റു​മു​ണ്ട്.

ഇതോടെ മോദിയെ വെല്ലുവിളിച്ചിരിക്കുകയാണ് ജനതാദൾ എസ്. ദേ​വ​ഗൗ​ഡ​യെ ഫി​റ്റ്ന​സ് ച​ല​ഞ്ചി​നു വെ​ല്ലു​വി​ളി​ക്കാ​ൻ മോ​ദി​യ്‌ക്ക് ധൈ​ര്യ​മു​ണ്ടോ​യെ​ന്ന് ജെ​ഡി​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡാ​നി​ഷ് അ​ലി ചോ​ദി​ച്ചു. ദേ​വ​ഗൗ​ഡ​യു​ടെ വ്യാ​യാ​മ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ജെ​ഡി​എ​സി​ന്‍റെ വെ​ല്ലു​വി​ളി.

കോ​ഹ്‌ലി​യു​ടെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത​തു​പോ​ലെ താ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മി​യെ​യും ടേ​ബി​ൾ ടെ​ന്നീ​സ് താ​രം മാ​ണി​ക ബ​ത്ര​യെ​യും വെ​ല്ലു​വി​ളി​ക്കു​ന്ന​താ​യും മോ​ദി ട്വി​റ്റ​റി​ൽ പ​റ​ഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുമാരസ്വാമിക്ക് പകരം ദേവഗൗഡയെ തന്നെ ജെഡിഎസ് രംഗത്തിറക്കിയത്.

ത​ന്‍റെ ഉ​ത്കണ്‌ഠ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന ഫി​റ്റ്ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്നും അ​തി​ന് താ​ങ്ക​ളു​ടെ എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷി​ക്കു​ന്നുവെന്നുമാണ് കു​മാ​ര​സ്വാ​മി​ മ​റു​പ​ടി നൽകിയത്. തൂ​ത്തു​ക്കു​ടി​യി​ൽ 12 പേർ വെടിവയ്‌പിൽ കൊല്ലപ്പെട്ടതിൽ ഒ​രു വ​രി പോ​ലും എ​ഴു​താ​ൻ സ​മ​യ​മി​ല്ലാ​ത്ത പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സെ​ലി​ബ്രി​റ്റി​ക​ൾ​ക്കി​ട​യി​ൽ ട്രെ​ൻ​ഡാ​യ ഫി​റ്റ്ന​സ് ച​ല​ഞ്ച് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും പ​രി​ഹാ​സം ഉ​യ​ർ​ന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ