/indian-express-malayalam/media/media_files/2026/01/29/nirmala-sitharaman-2026-01-29-15-34-39.jpg)
Union Budget 2026 Expectations
Union Budget 2026 Expectations: ന്യൂഡൽഹി: 2026-27 കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കെ, രാജ്യത്തെ ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം ഇരട്ടിയാക്കണമെന്ന ശക്തമായ ആവശ്യവുമായി ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മയായ ജൻ സ്വാസ്ഥ്യ അഭിയാൻ . 2017-ലെ ദേശീയ ആരോഗ്യ നയം മുന്നോട്ടുവെച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
2025-ഓടെ പൊതുജനാരോഗ്യ ചെലവ് ജിഡിപിയുടെ 2.5 ശതമാനമായി ഉയർത്തുമെന്ന് 2017-ലെ ആരോഗ്യ നയത്തിൽ സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിലവിൽ ഇത് 1.15 ശതമാനത്തിൽ മാത്രമാണ് നിൽക്കുന്നത്. കേന്ദ്ര വിഹിതം ജിഡിപിയുടെ 0.29 ശതമാനമായി കുറഞ്ഞതായും ജെഎസ്എ ചൂണ്ടിക്കാട്ടുന്നു.
Also Read: സൈന്യത്തിന് തുണയായി ഗ്രാമീണർ; മഞ്ഞിൽ കുടുങ്ങിയ സൈനികരെ രക്ഷിച്ചത് 15 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച്
വരാനിരിക്കുന്ന ബജറ്റിൽ ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം കുറഞ്ഞത് രണ്ട് ലക്ഷം കോടി രൂപയായോ അല്ലെങ്കിൽ നിലവിലുള്ളതിന്റെ ഇരട്ടിയായോ വർദ്ധിപ്പിക്കണം. എങ്കിൽ മാത്രമേ 2.5% എന്ന ലക്ഷ്യത്തിലേക്ക് അടുത്ത രണ്ട് വർഷത്തിനുള്ളിൽ എത്താൻ സാധിക്കൂ.
Also Read: അജിത് പവാറിന് വിട; സംസ്കാരം ഇന്ന് ബാരാമതിയിൽ
ആരോഗ്യ ബജറ്റിന്റെ മൂന്നിൽ രണ്ട് ഭാഗവും സംസ്ഥാനങ്ങൾക്ക് കൈമാറണം. പൊതുജനാരോഗ്യ ചെലവിന്റെ 60 ശതമാനത്തിലധികം വഹിക്കുന്നത് സംസ്ഥാന സർക്കാരുകളാണെങ്കിലും കേന്ദ്രത്തിൽ നിന്നുള്ള സാമ്പത്തിക സഹായം കുറഞ്ഞുവരികയാണെന്ന് ജെഎസ്എ കുറ്റപ്പെടുത്തി.ആശാ വർക്കർമാർ , കരാർ ജീവനക്കാർ എന്നിവർക്ക് അർഹമായ വേതനവും നീതിയും ഉറപ്പാക്കണം.
ദേശീയ ആരോഗ്യ ദൗത്യം
എൻ.എച്ച്.എം പദ്ധതിക്കുള്ള ഫണ്ട് ഇരട്ടിയാക്കുകയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളുടെയും പ്രവർത്തനം വിപുലീകരിക്കുകയും വേണം.സ്വകാര്യവൽക്കരണത്തിനെതിരെ വിമർശനം: കോവിഡിന് ശേഷം ആരോഗ്യ മേഖലയിലെ സർക്കാർ ചെലവുകൾ കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Also Read: 'ദാദ' ഒഴിഞ്ഞ കസേര; പവാർ സാമ്രാജ്യത്തിൽ ഇനി ആര് വാഴും?
ആയുഷ്മാൻ ഭാരത് പോലുള്ള ഇൻഷുറൻസ് അധിഷ്ഠിത മാതൃകകളേക്കാൾ ഉപരിയായി പൊതു ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു. സൗജന്യ മരുന്നുകളും പരിശോധനകളും എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാക്കണമെന്നും സന്നദ്ധ സംഘടനകളും ആരോഗ്യ വിദഗ്ധരും ഒപ്പിട്ട നിവേദനത്തിൽ ആവശ്യപ്പെടുന്നു.ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാനിരിക്കെ, ആരോഗ്യ മേഖലയ്ക്ക് ലഭിക്കുന്ന പരിഗണന രാജ്യം ഉറ്റുനോക്കുകയാണ്.
Read More: 11.5 കിലോ സ്വർണവും പണവും കവർന്നു; വീട്ടുജോലിക്കാരായ ദമ്പതികൾക്കായി തിരച്ചിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us