/indian-express-malayalam/media/media_files/uploads/2019/08/Yechury.jpg)
ശ്രീനഗര്‍: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയേയും ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ വച്ച് തടഞ്ഞു. ശ്രീനഗറിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നുള്ള ഉത്തരവ് കാണിച്ചാണ് തടഞ്ഞതെന്നും സംരക്ഷണത്തിന്റെ അകമ്പടിയില്‍ പോലും ശ്രീനഗറില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നാണ് പറഞ്ഞതെന്നും യെച്ചൂരി അറിയിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎല്‍എയുമായ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ഇരുവരും.
അതേസമയം, അധികൃതരുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യ പാല്‍ മാലിക്കിന് പ്രത്യേകം കത്തു നല്‍കിയ ശേഷമാണ് യെച്ചൂരിയും രാജയും ശ്രീനഗറിലെത്തിയത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനേയും കശ്മീരില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നു. ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഗുലാം നബിയെ തടയുകയായിരുന്നു.
.@SitaramYechury has being detained at Srinagar Airport and not allowed to move anywhere. This despite the fact that he had informed the administration about his visit to meet CPIM MLA MY Tarigami who is not well & other party workers.
We strongly protest this illegal detention.— CPI (M) (@cpimspeak) August 9, 2019
യെച്ചൂരിയേയും ഡി രാജയേയും തടഞ്ഞ സംഭവത്തില്‍ സിപിഎം പ്രതിഷേധം അറിയിച്ചു. കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീര്‍ ജനതയ്ക്ക് ജോലിയും വികസനവും വാഗ്ദാനം നല്‍കിയിരുന്നു. ഉടനെ തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്നും മോദി പറഞ്ഞിരുന്നു.
അതേസമയം, കശ്മീരിലെ കാര്യങ്ങള്‍ പരിശോധിക്കാന്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍മാര്‍ക്ക് ഗവര്‍ണര്‍ സത്യ പാല്‍ മാലിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റേഷന്‍, മരുന്നുകള്‍, തുടങ്ങിയവ ജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.