ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. അച്ചബാലിലെ ക്യാംപിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു ജവാന് പരുക്കേറ്റു. വെടിവയ്പ് നടത്തി രക്ഷപ്പെട്ട ഭീകരര്‍ക്ക് വേണ്ടി സൈന്യം തിരച്ചില്‍ നടത്തുകയാണ്. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മീന, കോണ്‍സ്റ്റബിള്‍ സന്ദീപ് എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കി. ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ