scorecardresearch
Latest News

കാശ്മീരിൽ മൂ​ന്ന് ലഷ്കർ ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

സി​ആ​ർ​പി​എ​ഫും ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സും സൈ​ന്യ​വും സം​യു​ക്ത​മാ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്

കാശ്മീരിൽ മൂ​ന്ന് ലഷ്കർ ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ശ്മീരിൽ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കർ ഭീകരരെ സൈന്യം വധി​ച്ചു. ഇന്ന് പുലർച്ചെ കു​പ്‌​വാ​ര ജി​ല്ല​യി​ൽ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ല​ഷ്ക​ർ ഇ ​തോ​യ്ബ ഭീ​ക​ര​രെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചത്. കു​പ്‌​വാ​ര​യി​ലെ മ​ഗം മേ​ഖ​ല​യി​ലാ​യി​രു​ന്നു ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സി​ആ​ർ​പി​എ​ഫും ജ​മ്മു കാശ്മീർ പൊ​ലീ​സും സൈ​ന്യ​വും സം​യു​ക്ത​മാ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

പ്ര​ദേ​ശ​ത്തെ ഒരു വീ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന ഭീ​ക​ര​ർ സം​യു​ക്ത സം​ഘ​ത്തി​നു നേ​രേ ശ​ക്ത​മാ​യ വെ​ടി​വ​യ്പ് ന​ട​ത്തി. സേ​ന​യും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച​തോ​ടെ മൂ​ന്നു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. ഭീ​ക​ര​രു​ടെ തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും മ​റ്റ് ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. മേ​ഖ​ല​യി​ൽ ഭീ​ക​ര​ർ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Jammu kashmir three pakistani let terrorists killed in handwara