ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഗ്രനേഡ് ആക്രമണം. ശ്രീനഗറിലെ ലാൽ ചൗക്കിലും ഷോപ്പിയാനിലെ ഗഗ്രൻ പ്രദേശത്തുമാണ് ആക്രമണം ഉണ്ടായത്. രണ്ടിടങ്ങളിലെ ആക്രമണങ്ങളിലും ആർക്കും പരുക്കേറ്റിട്ടില്ല.
ലാൽ ചൗക്കിൽ ക്ലോക്ക് ടവറിനു സമീപമാണ് ഭീകര ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കടകൾക്ക് കാറുകൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. റോഡിനു സമീപമായാണ് ഗ്രനേഡ് പൊട്ടിത്തെറിച്ചതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിലുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. കഴിഞ്ഞ വ്യാഴാഴ്ച നഗരത്തിൽ ഭീകരരർ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ഇതിൽ മൂന്നു ട്രാഫിക് പൊലീസുകാർക്ക് പരുക്കേറ്റിരുന്നു.
First visuals of the grenade attack that occurred at the Ghanta Ghar Chowk in Srinagar on Friday.
Full story here: //t.co/vbhK5vfVsg pic.twitter.com/PUFmBa5lod— The Indian Express (@IndianExpress) January 18, 2019
ഷോപ്പിയാനിൽ പൊലീസ് ക്യാംപിലാണ് ആക്രമണം ഉണ്ടായത്. ഗഗ്രൻ പ്രദേശത്തെ പൊലീസ് ക്യാംപിലാണ് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. ആർക്കും പരുക്കേറ്റിട്ടില്ല. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് 10 ദിവസം ബാക്കിനിൽക്കെയാണ് ഭീകരാക്രമണം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook