scorecardresearch

ജമ്മു കാശ്മീര്‍ സംവരണ ഭേദഗതി ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

സുപ്രീം കോടതിയിൽ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കാനും അംഗീകാരം

Narendra Modi Parliament

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ സംവരണ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കുന്നതാണ് ബില്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലികളിലും പത്ത് ശതമാനം സംവരണം ആയിരിക്കു ഇതുവഴി ലഭിക്കുക. തിങ്കളാഴ്ചയാണ് ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. മറ്റ് സുപ്രധാന കാര്യങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 31 ല്‍ നിന്ന് 33 ആയി ഉയര്‍ത്തും. ചീഫ് ജസ്റ്റിസ് അടക്കം നിലവില്‍ 31 പേരാണ് ജഡ്ജിമാരായി ഉള്ളത്. കേസുകളുടെ ആധിക്യം വര്‍ധിച്ചതിനാലാണ് ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.

Read Also: ‘പാക്കിസ്ഥാന്‍ സിന്ദാബാദ്’ എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്; യുവാവ് അറസ്റ്റിൽ

ചിട്ട് ഫണ്ട് ഭേദഗതി ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. ചിട്ടി ഫണ്ട് തട്ടിപ്പുകൾ തടയാനാണ് പുതിയ നിയമഭേദഗതി. രാസവളങ്ങളുടെ സബ്‌സിഡി കൂട്ടാനും മന്ത്രിസഭ തീരുമാനിച്ചു. 22,875 കോടി രൂപ രാസവള സബ്‌സിഡിക്കായി വിനിയോഗിക്കും. കർഷകർക്ക‌് ഇതു  വലിയ നേട്ടമാകുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Jammu kashmir reservation bill passed and approved by cabinet