ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളില്‍ പ്രതികരണവുമായി നേതാക്കള്‍. ഇന്നത്തെ ദിവസം അവസാനിക്കും മുന്‍പ് ജമ്മു കാശ്മീരില്‍ എന്തെങ്കിലും വലിയ പ്രതിസന്ധി ഉണ്ടാകുമോ എന്ന കാര്യം നമ്മള് അറിയുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം ട്വീറ്റ് ചെയ്തു. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ആശങ്കയുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. പ്രമുഖ നേതാക്കളെ വീട്ടുതടങ്കലിലാക്കിയ നടപടിയെ ചിദംബരം അപലപിച്ചു.
ജനാധിപത്യ മൂല്യങ്ങളെ തെറ്റിക്കുന്നതാണ് നേതാക്കളുടെ വീട്ടുതടങ്കല്‍ എന്ന് ചിദംബരം പറഞ്ഞു. കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഉചിതമായ രീതിയിലല്ല എന്നും ചിദംബരം പറഞ്ഞു.
Before the day is over we will know if there will be a major crisis in J&K. Keeping my fingers crossed.
— P. Chidambaram (@PChidambaram_IN) August 5, 2019
നേരത്തെ ശശി തരൂര്‍ എംപിയും ജമ്മു കാശ്മീര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ജമ്മു കാശ്മീരില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് തരൂര്‍ ചോദിച്ചു. തെറ്റൊന്നും ചെയ്യാതെ എന്തിനാണ് രാഷ്ട്രീയ നേതാക്കളെ രാത്രിയില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു. ഭീകരവാദികള്‍ക്കും വിഘടനവാദികള്‍ക്കും എതിരെ നടപടിയെടുക്കുമ്പോള്‍ മുഖ്യധാരയിലുള്ള ഈ പ്രമുഖ നേതാക്കളെയും ഉള്‍ക്കൊള്ളിച്ച് വേണം മുന്നോട്ട് പോകാനെന്നും തരൂര്‍ പറഞ്ഞു.
What is going on in J&K? Why would leaders be arrested overnight while having done no wrong? If Kashmiris are our citizens &their leaders our partners, surely the mainstream ones must be kept on board while we act against terrorists & separatists? If we alienate them, who’s left?
— Shashi Tharoor (@ShashiTharoor) August 4, 2019
വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയായ ഒമര്‍ അബ്ദുള്ളയ്ക്ക് സരൂര് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ ജനാധിപത്യവാദികളും ഒപ്പമുണ്ടെന്നും നിങ്ങള്‍ ഒറ്റയ്ക്കല്ല എന്നും തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
You are not alone @OmarAbdullah. Every Indian democrat will stand with the decent mainstream leaders in Kashmir as you face up to whatever the government has in store for our country. Parliament is still in session & our voices will not be stilled. @INCIndia https://t.co/QqGa4EgrP3
— Shashi Tharoor (@ShashiTharoor) August 4, 2019