ശ്രീ​ന​ഗ​ർ: ജ​മ്മു കാശ്മീരിൽ നടന്ന ആക്രമണത്തിൽ ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ബന്ദിപോറ ജില്ലയിലെ മിർ മൊഹല്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഭീകരരുടെ ആക്രമണത്തിൽ വെടിയേറ്റാണ് കോൺസ്റ്റബിളിന്റെ മരണം.

ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയാണ് സൈനികർ സ്ഥലത്തെത്തിയത്. സൈനികർ വളഞ്ഞതോടെ ഭീകരർ വെടിയുതിർത്തു. ഇതിനിടെയാണ് സഹീർ അബ്ബാസ് എന്ന കാശ്മീർ സ്വദേശിയായ പൊലീസ് കോൺസ്റ്റബിളിന് വെടിയേറ്റത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ