Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

മുൻ ഡിവൈഎസ്‌പി ദേവിന്ദർ സിങ്ങിനെ പാകിസ്താൻ പരിശിലീപ്പിച്ചതായി എൻഐഎ

ജനുവരി 11നാണ് ദേവീന്ദർ സിങ്ങിനെ അറസ്റ്റ് ചെയ്തതെങ്കിലും ആറുമാസത്തിന് ശേഷം തിങ്കളാഴ്ചയാണ് കേസിൽ ആദ്യ കുറ്റപത്രം സമർപിച്ചത്

Jammu kashmir news, ജമ്മു കശ്മീർ, afzal guru, അഫ്സൽ ഗുരു, hizbul militants arrested in JK, Davinder Singh, Davinder Singh Afzal Guru, 2001 Parliament attack, Parliament attack, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: അറസ്റ്റിലായ ജമ്മു കശ്മീരിലെ ഡിവൈ‌എസ്‌പി ഡേവിന്ദർ സിങ്ങിനെ തന്ത്രപ്രധാനമായ വിവരങ്ങൾ ലഭിക്കുന്നതിനായി പാകിസ്ഥാൻ ഉദ്യോഗസ്ഥർ പരിശീലിപ്പിച്ചെയെടുക്കുകയായിരുന്നുവെഎന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ). ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾക്ക് അതിർത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങൾ എത്തിക്കാന്‍ സഹായിക്കുന്നതിനായാണ് ഡേവിന്ദർ സിങ്ങിനെ പാക് ഉദ്യോഗസ്ഥർ ഉപയോഗിച്ചതെന്നും പ്രത്യേക കോടതിമുമ്പാകെ എൻഐഎ സമർപിച്ച റിപ്പോർട്ടിൽ പറയുന്നു.

 Read More: ഉത്തർപ്രദേശിൽ എട്ട് പൊലീസുകാർ അക്രമികളുടെ വെടിയേറ്റ് മരിച്ചു

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് കശ്മീർ താഴ്വരയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിനായി ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷൻ ചുമതലപ്പെടുത്തിയതാണ് കേസിൽ അറസ്റ്റിലായവരിൽ ഒരാളെയെന്നും എൻഐഎയുടെ റിപോർട്ടിൽ പറയുന്നു. രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളോടൊപ്പം സിങ്ങ് അറസ്റ്റിലായി ആറുമാസത്തിന് ശേഷം  തിങ്കളാഴ്ചയാണ് കേസിൽ ആദ്യത്തെ കുറ്റപത്രം എൻഐഎ സമർപിച്ചത്. ജനുവരി 11 ന് ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. ഇവരടക്കം ആറുപേർക്കെതിരേയാണ് കുറ്റപത്രം.

പാകിസ്ഥാന്റെ നിർദേശപ്രകാരം സിംഗ് ഹിസ്ബുൾ മുജീഹിദ്ദീൻ ശൃംഖലയിൽ നന്നായി വേരുറപ്പിച്ചിട്ടുണ്ടെന്നും അതിന്റെ പ്രവർത്തകർക്ക് അഭയം നൽകാനും ആയുധങ്ങൾ ലഭ്യമാക്കാനും ചരക്ക് കടത്തിനുള്ള പിന്തുണ നൽകാനും സിങ്ങ് സഹായിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. “ആരോപണവിധേയനായ ദേവിന്ദർ സിങ്ങും ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷന്റെ ചില ഉദ്യോഗസ്ഥരുമായി സുരക്ഷിത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ബന്ധപ്പെട്ടിരുന്നു.  തന്ത്രപ്രധാനമായ വിവരങ്ങൾ ലഭിക്കുന്നതിനായി ഇയാളെ പാകിസ്ഥാൻ ഉദ്യോഗസ്ഥർ പരിശീലിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായി,” എന്നും കുറ്റപത്രത്തിൽ പറയുന്നു.

Read More: കലാപകാരികളെ ഏകോപിപ്പിച്ചത് 125 അംഗങ്ങളുള്ള വാട്സ്ആപ്പ് ഗ്രൂപ്പ്; ഡൽഹിയിലെ അക്രമങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങളുമായി കുറ്റപത്രം

ഹിസ്ബുൾ പ്രവർത്തകർ “ആയുധക്കടത്തുകാരുടെയും പ്രതി ദേവിന്ദർ സിങ്ങിന്റെയും സഹായത്തോടെ അതിർത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ ഉണ്ട്,” എന്ന് കുറ്റപത്രത്തിൽ അവകാശപ്പെടുന്നു. ഈ ആയുധങ്ങൾ പിന്നീട് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

“പ്രതിയായ ഡേവിന്ദർ സിംഗ് ഹിസ്ബുൽ തീവ്രവാദികളുടെ നീക്കത്തിനായി സ്വന്തം വാഹനം ഉപയോഗിക്കുകയും ആയുധങ്ങൾ ശേഖരിക്കുന്നതിന് സഹായം ഉറപ്പ് നൽകുകയും ചെയ്തു” എന്നും എൻഐഎയുടെ റിപോർട്ടിൽ പറയുന്നു.

Read More: J&K DySP Davinder Singh held for Hizbul link was being groomed by Pakistan: NIA chargesheet

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Jammu kashmir dysp davinder singh held for hizbul link was being groomed by pakistan nia chargesheet

Next Story
ബാറ്റ് വുമണ്‍ 2013-ല്‍ കണ്ടെത്തിയ വൈറസുമായി കോവിഡിന് സാമ്യം; വുഹാനിലെ ലാബ് വീണ്ടും സംശയത്തിന്റെ നിഴലില്‍coronavirus, കൊറോണവൈറസ്‌, covid-19, കോവിഡ്-19, wuhan lab, വുഹാനിലെ ലാബ്‌,coronavirus latest updates, coronavirus china, coronavirus wuhan
The moderation of comments is automated and not cleared manually by malayalam.indianexpress.com