/indian-express-malayalam/media/media_files/2025/11/10/fareedhabad-police-2025-11-10-14-01-14.jpg)
പോലീസിന്റെ വാർത്താസമ്മേളനം
ന്യൂഡൽഹി: ഫരീദാബാദിൽ നടന്ന ഓപ്പറേഷനിൽ ജമ്മു കശ്മീർ സ്വദേശിയായ ഡോക്ടറുടെ പക്കൽനിന്നും 350 കിലോഗ്രാം സ്ഫോടകവസ്തുക്കൾ, ഒരു എകെ-47 റൈഫിൾ, ഒരു പിസ്റ്റൾ, മൂന്ന് മാഗസിനുകൾ, 20 ടൈമറുകൾ, ഒരു വാക്കി-ടോക്കി സെറ്റ്, വെടിമരുന്ന് എന്നിവ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ധൗജ് ഗ്രാമത്തിലെ വാടക വീട്ടിൽ ജമ്മു കശ്മീർ പോലീസിലെ ഒരു സംഘം നടത്തിയ ഓപ്പറേഷനിലാണ് ഇവ കണ്ടെടുത്തത്. ഡോക്ടറെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
Also Read: 'ഞങ്ങൾക്ക് ഇത്ര പെട്ടെന്ന് എങ്ങനെ തിരിച്ചുപോകാൻ കഴിയും’; എസ്‌ഐആർ ആശങ്കയിൽ കൊച്ചിയിലെ തൊഴിലാളികൾ
ഓപ്പറേഷനിൽ സിറ്റി പോലീസിലെ അംഗങ്ങളും ഉണ്ടായിരുന്നതായി ഫരീദാബാദ് പോലീസ് വക്താവ് പറഞ്ഞു. ഒക്ടോബർ 27 ന് ശ്രീനഗറിൽ നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ ഒട്ടിച്ചതിന് ഉത്തർപ്രദേശിലെ സഹാറൻപൂരിൽ നിന്ന് കശ്മീർ സ്വദേശിയായ ആദിൽ അഹമ്മദ് റാത്തറിനെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ റാത്തർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടന്നതെന്ന് ഫരീദാബാദ് പോലീസ് കമ്മീഷണർ സതേന്ദർ കുമാർ ഗുപ്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
Also Read: ജൽ ജീവൻ മിഷനിലെ അഴിമതി: 15 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥർക്കെതിരെ നടപടി
ജമ്മു കശ്മീരിലെ പുൽവാമയിൽ നിന്നുള്ള ഫരീദാബാദിലെ അൽ-ഫലാഹ് ആശുപത്രിയിൽ ജോലി ചെയ്യുന്ന മറ്റൊരു ഡോക്ടറായ ഡോ. മുജാമിൽ ഷക്കീലിനെക്കുറിച്ചുള്ള വിവരങ്ങളാണ് റാത്തർ പോലീസിനോട് പറഞ്ഞത്. മൂന്ന് മാസം മുമ്പാണ് ഷക്കീൽ ധൗജിൽ വീട് വാടകയ്‌ക്കെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തതായും റെയ്ഡിൽ ഇയാളുടെ വീട്ടിൽ നിന്ന് സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. ഇത്രയും വലിയ സ്ഫോടകവസ്തുക്കൾ ശേഖരിച്ചതിന്റെ ഉദ്ദേശ്യം എന്താണെന്നും എങ്ങനെയാണ് ഇത്രയും വലിയ ശേഖരം കടത്തിയതെന്നും പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല, കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
Also Read: എസ്ഐആർ നടപ്പാക്കുന്നത് 'വോട്ടുകൊള്ള' മറച്ചുവയ്ക്കാൻ; ആരോപണവുമായി രാഹുൽ ഗാന്ധി
നേരത്തെ, ജമ്മു കശ്മീർ പോലീസ് അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ റാത്തറിന്റെ ലോക്കറിൽ പരിശോധന നടത്തിയപ്പോൾ ഒരു എകെ-47 റൈഫിളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ വരെ അദ്ദേഹം സീനിയർ റെസിഡന്റായി അവിടെ ജോലി ചെയ്തിരുന്നു. ആയുധ നിയമപ്രകാരവും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരവും റാത്തറിനെതിരെ കേസെടുത്തിട്ടുണ്ട്.
Read More: മധ്യപ്രദേശിൽ വിദ്യാർഥികൾക്ക് ഭക്ഷണം പേപ്പറിൽ; ഹൃദയം തകർന്നുപോയെന്ന് രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us