/indian-express-malayalam/media/media_files/uploads/2018/04/mehbuba.jpg)
ജമ്മു: കത്തുവ കൂട്ടബലാത്സംഗ കൊലയില്‍ പിഡിപി മന്ത്രിമാരുടേയും മുതിര്‍ന്ന നേതാക്കളുടേയും എംഎല്‍എമാരുടേയും പ്രത്യേക യോഗം വിളിച്ച് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കേസുമായി ബന്ധമുള്ള രണ്ട് ബിജെപി മന്ത്രിമാര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങികൊടുക്കുമെന്നും പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കുമെന്നും മെഹബൂബ മുഫ്തി ഇന്നലെ പറഞ്ഞിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന തരത്തില്‍ പുതിയ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അവര്‍ ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം, കേസിലെ പ്രതികള്‍ക്ക് വേണ്ടി നടന്ന റാലിയില്‍ പങ്കെടുത്ത രണ്ട് ബിജെപി മന്ത്രിമാര്‍ക്കെതിരേയും നടപടിയെടുക്കാത്തതില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ലീഡര്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയ്‌ക്കെതിരെ ആഞ്ഞടിച്ചു. രണ്ട് മന്ത്രിമാരും മെഹബൂബയുടെ മന്ത്രിമാരാണെന്നും അല്ലാതെ പ്രധാനമന്ത്രിയുടെ മന്ത്രിമാരല്ലെന്നുമായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. സംഭവത്തില്‍ മെഹബൂബയ്ക്ക് വേദനയുണ്ടെങ്കില്‍ ചെയ്യേണ്ടത് രണ്ട് മന്ത്രിമാരേയും പുറത്താക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
What rubbish! They are HER ministers, not the Hon PM’s. The way for her to “express her displeasure” is to sack them in Jammu not come & leak her alleged displeasure in Delhi. https://t.co/BVU3fGib61
— Omar Abdullah (@OmarAbdullah) April 12, 2018
അതേസമയം, കത്തുവ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധമുയരുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യ തലസ്ഥാനത്ത് പ്രതിഷേധം നടന്നിരുന്നു. മെഴുകുതിരികളേന്തിയാണ് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കയുടേയും നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ അര്‍ധരാത്രി ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.