ശ്രീനഗർ: ജമ്മുകാഷ്മീരിൽ സൈനിക ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഷോപ്പിയാനിലെ ഹർമാനില്‍ വെച്ച് ഉമ്മര്‍ ഫയാസിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് ഭീരുത്വം നിറഞ്ഞ ക്രൂരകൃത്യമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരില്‍ നിന്നുള്ള ഈ യുവ സൈനികന്‍ ഒരു മാതൃകയായിരുന്നുവെന്നും ജെയ്റ്റ്ലി പറഞ്ഞു.
ലഫ്.കേണൽ ഉമ്മർ ഫയാസിനെയാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മരിച്ചത്. ഇന്നലെ രാത്രിയോടെ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയെന്നാണ് വിവരം. ദേഹത്ത് വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഷോപ്പിയാനിലെ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് സുര്‍സുനില്‍ എത്തിച്ച് ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്യും. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കനായി ലീവിലായിരുന്നു സൈനികനെന്നാണ് വിവരം. അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ