scorecardresearch

ജമ്മു കശ്മീര്‍: വോട്ടര്‍പ്പട്ടികയില്‍ 22 ലക്ഷം കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നെന്ന് ഭരണകൂടം; രാഷ്ട്രീയ വിവാദം

2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ ആദ്യമായാണ് വോട്ടർ പട്ടികയുടെ സംഗ്രഹമായ പുനപരിശോധന നടക്കുന്നത്

ജമ്മു കശ്മീര്‍: വോട്ടര്‍പ്പട്ടികയില്‍ 22 ലക്ഷം കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നെന്ന് ഭരണകൂടം; രാഷ്ട്രീയ വിവാദം

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ 25 ലക്ഷം പുതിയ വോട്ടര്‍മാരുണ്ടായേക്കുമെന്നതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം തുടരുന്നതിനിടെ, ഇതില്‍ 22 ലക്ഷത്തിലധികം കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നതായി ഭരണകൂടം അറിയിച്ചു.

25 ലക്ഷത്തോളം പുതിയ വോട്ടർമാരെ പട്ടികയില്‍ ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജമ്മു കശ്മീർ ചീഫ് ഇലക്ടറൽ ഓഫീസർ ഹിർദേഷ് കുമാർ ബുധനാഴ്ച പറഞ്ഞിരുന്നു. ജമ്മു കശ്മീരില്‍ താമസിക്കുന്നവരില്‍ ഒക്‌ടോബർ ഒന്നിന് 18 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരെ പട്ടികയില്‍ ഉൾപ്പെടുത്തും.

2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ ആദ്യമായാണ് വോട്ടർ പട്ടികയുടെ സംഗ്രഹമായ പുനപരിശോധന നടക്കുന്നത്. സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയാണിത്.

2019 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി കണക്കാക്കിയാണ് വോട്ടർപട്ടിക അവസാനമായി പുതുക്കിയത്. 2019 ജനുവരി ഒന്നിന് ശേഷം 18 വയസ് തികഞ്ഞവരും നേരത്തത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരും ഈ ഘട്ടത്തില്‍ റജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

“റജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ജമ്മു കശ്മീരില്‍ 2022 ജൂലൈ ഒന്ന് വരെ 18 വയസ് പൂര്‍ത്തിയായ 98.96 ലക്ഷം പേരുണ്ട്. റജിസ്റ്റര്‍ ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ എണ്ണം 76 ലക്ഷത്തിലധികമാണ്. 22.93 ലക്ഷത്തിന്റെ വ്യത്യാസമാണുള്ളത്. ഈ വ്യത്യാസമാണ് പട്ടികയില്‍ ചേര്‍ക്കാനുള്ള പുതിയ വോട്ടര്‍മാരുടെ പ്രതീക്ഷിക്കുന്ന എണ്ണം പുറത്ത് വിടാന്‍ ഉപയോഗിച്ചത്,” സര്‍ക്കാര്‍ വൃത്തങ്ങള്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്‍പ്, 1957 ലെ ജമ്മു കശ്മീർ ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിയിലാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തയ്യാറാക്കിയിരുന്നത്. അതിൽ ജമ്മു കശ്മീരിലെ സ്ഥിര താമസക്കാർക്ക് മാത്രമേ റജിസ്റ്റർ ചെയ്യാൻ അർഹതയുള്ളായിരുന്നു. “ആർട്ടിക്കിൾ 370 റദ്ദാക്കുകയും 1950, 1951 ലെ ജനപ്രാതിനിധ്യ നിയമം ബാധകമാക്കുകയും ചെയ്തതോടെ, യോഗ്യതാ പ്രായം പിന്നിട്ടതും ഒരു സ്ഥലത്ത് ‘സാധാരണയായി താമസിക്കുന്ന’ ഇന്ത്യയിലെ ഏതൊരു പൗരനും വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാൻ അർഹതയുണ്ട്,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

അഡ്മിനിസ്ട്രേഷന്‍ പറയുന്നതനുസരിച്ച്, ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പുതന്നെ ജമ്മു കശ്മീരിലെ ഏതെങ്കിലും അസംബ്ലി പരിധിയില്‍ താമസിക്കുന്നവരാണെങ്കിൽ ഇത്തരം ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ടായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാത്രം വോട്ട് ചെയ്യാനുള്ള അവകാശമായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. നോൺ പെർമനന്റ് റസിഡന്റ് (എൻപിആർ) വോട്ടർമാരായാണ് ഇവരെ കണക്കാക്കിയിരുന്നത്. സർക്കാർ കണക്കുകൾ പ്രകാരം കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ 32,000 എൻപിആർ വോട്ടർമാർ ഉണ്ടായിരുന്നു.

ജമ്മു കശ്മീരിലെ മുഖ്യ പാര്‍ട്ടികളെല്ലാം ലക്ഷക്കണക്കിന് പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സാഹചര്യങ്ങള്‍ അനുകൂലമാക്കാനുള്ള ബിജെപിയുടെ നീക്കമാണെന്നാണ് ആരോപണം. ജമ്മു കശ്മീരിലെ ജനാധിപത്യ സംവിധാനത്തിന് മുകളിലുള്ള അവസാനത്തെ ആണിയാണെന്നാണ് പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ട് ചീഫ് മെഹബൂബ മുഫ്തി പറഞ്ഞത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Jammu kashmir amid row over new voters administration says over 22 lakh are first time voters