കാശ്മീർ: ജമ്മു കാശ്മീരിലെ സാംബ സെക്ടറിൽ പാക്കിസ്ഥാൻ പട്ടാളം നടത്തിയ വെടിവെയ്പപ്പിൽ ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകിട്ടാണ് പ്രകോപനമില്ലാതെ പാക്കിസ്ഥാൻ വെടിയുതിർത്തത്. ഹെഡ് കോൺസ്റ്റബിൾ ആർ പി ഹസ്രയാണ് കൊല്ലപ്പെട്ടത്.

സാംബ ജില്ലാശുപത്രിയിലെത്തിച്ച ശേഷമായിരുന്നു ഇദ്ദേഹത്തിന്റെ മരണം. ഇന്ത്യൻ സൈന്യത്തെ സമ്മർദ്ദത്തിലാക്കി പിന്നീട് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണം തുടരുകയാണ്. ജമ്മുവിന്റെ വിവിധ മേഖലകളിൽ ആക്രമണം തുടരുമ്പോഴും സാംബ ജില്ലയിൽ സമാധാനം ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തോടെ ഇവിടെയും പാക്കിസ്ഥാൻ ആക്രമണം നടത്തിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ