ജ​മ്മു: സും​ജ്വാ​ൻ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പിന്നിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. ഈ ​അ​ന​ർ​ഥ​ത്തി​നു പാ​ക്കി​സ്ഥാ​ൻ വി​ല കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി ജ​മ്മു കാ​ഷ്മീ​രി​ൽ പ​റ​ഞ്ഞു. ഭീകരാക്രമണത്തിൽ പരുക്കേറ്റ ജവാൻമാരെ പ്രതിരോധമന്ത്രി സന്ദർശിച്ചു.

2016ൽ ​ഉ​റി ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ന​ട​ന്ന സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് പോ​ലെ മ​റ്റൊ​രു മ​റു​പ​ടി​യാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യുന്നുണ്ട്. ജയ്ഷെ മുഹമ്മദാണ് ഭീകരാക്രമണത്തിന് പിന്നിലെന്നും മസൂദ് അസറാണ് ആക്രമണത്തിന്റെ ആസൂത്രകനെന്നും നിർമ്മല സീതാരമാൻ പറഞ്ഞു.

സും​ജ്വാ​ൻ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പിന്നിൽ പാക്കിസ്ഥാന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ സേനയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇത് പാക്ക് അധികൃതരെ​ അറിയിക്കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം സൈ​ന്യ​ത്തി​നൊ​പ്പ​മാ​ണെ​ന്നും ജ​മ്മു കാ​ഷ്മീ​ർ സ​ർ​ക്കാ​രി​നൊ​പ്പം ന​മു​ക്ക് ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നും പ്ര​തി​രോ​ധ മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു.

സും​ജ്വാ​നി​ൽ ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ചു സൈ​നി​ക​രും ഒ​രു സി​വി​ലി​യ​നും കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഏ​റ്റു​മു​ട്ട​ൽ 36 മ​ണി​ക്കൂ​ർ നീ​ണ്ടു. ഭീകവാദ സംഘടനയായ ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ