ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക​രു​ടെ കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​നു നേ​ർ​ക്ക് ആക്രമമണമഴിച്ചുവിട്ട മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജെയ്ഷെ മുഹമ്മദ് ഭീകരരെയാണ് വധിച്ചതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു.

അഞ്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. സൈനീക താവളം ആക്രമിച്ച ഒരു ഭീകരനെ ഇനിയും കണ്ടെത്താനുണ്ട്. ഇയാൾക്കായുളള തിരിച്ചിൽ തുടരുകയാണ്. സ്ഥലത്ത് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് എകെ-56 തോക്കുകൾ കണ്ടെടുത്തു. കേന്ദ്രപ്രതിരോധ മന്ത്രാലയ വൃത്തങ്ങളും ഈ വിവരം സ്ഥിരീകരിച്ചു.

സ്ഥലത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോ എന്നറിയാൻ പരിശോധനകൾ തുടരുകയാണ്. സൻജ്വാ​ൻ സൈ​നി​ക ക്യാ​മ്പി​ലെ ഫാ​മി​ലി ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 5 മണിയോടെ​ആ​ക്ര​മ​ണമു​ണ്ടാ​യ​ത്. ഇവിടേയ്ക്ക് ​അതി​ക്ര​മി​ച്ചു ക​യ​റി​യ ഭീ​ക​ര​ർ തു​രു​തു​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേൽക്കുകയും ചെയ്തിരുന്നു.

ജമ്മു കശ്‍മീര്‍ സ്വദേശികളായ സൈനിക ഓഫീസര്‍മാരായ മദന്‍ ലാല്‍ ചൗധരി, അഷ്‌റഫ് അലി എന്നിവരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് ശേഷം സൈനിക ക്വാര്‍ട്ടേഴ്സിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരെ ഏറെ നേരത്തെ ഏറ്റുമുട്ടലിന് ശേഷമാണ് സൈന്യം വധിച്ചത്. നിരവധി ആയുധങ്ങളും അക്രമികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ