ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ ബസ് മലയിടുക്കിലേക്ക് വീണ് 35 യാത്രക്കാര്‍ മരിച്ചു. 17 പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ കെശ്വാന്‍-തക്രായ് റോഡില്‍ വച്ചാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മിനി ബസില്‍ അധികം യാത്രക്കാരെ കയറ്റിയിരുന്നു.
കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആംഗ്രെസ് സിങ് മരണസംഖ്യ സ്ഥിരീകരിച്ചു. പരുക്കേറ്റ 17 പേരില്‍ അഞ്ച് പേരുടെ നില അതീവ ഗുരുതരാണ്. അപകട സ്ഥലത്തേക്ക് ഹെലികോപ്ടറുകളെത്തി മൂന്ന് പേരെ രക്ഷപ്പെടുത്തുകയും ജമ്മു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു പോയതായും കിഷ്ത്വാര്‍ പൊലീസ് കണ്‍ട്രോള്‍ റൂം സ്ഥിരീകരിച്ചു. കൂടുതല്‍ ഹെലികോപ്ടറുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ടെന്നും കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ചു.
Injured person taken to District Hospital Kishtwar for further treatment. #Kishtwar pic.twitter.com/sVI82zHFfM
— Pardeep Parihar (@PardeepParihar) July 1, 2019
അതേസമയം, ബസ് കിഷ്ത്വാറിലേക്കുള്ള യാത്രാമധ്യേ ഒരു വലിയ വളവിലെത്തിയപ്പോള്‍ ഡ്രൈവര്‍ക്ക് സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്നും വൃത്തങ്ങള്‍ പറയുന്നു. സംഭവം നടന്ന ഉടന്‍ നാട്ടുകാര്‍ മരിച്ചവരേയും പരുക്കേറ്റവരേയും മലയിടുക്കില്‍ നിന്നും റോഡിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സമീപ പ്രദേശങ്ങളില്‍ നിന്നുള്ള പൊലീസ് സുരക്ഷാ സേനയും സ്ഥലത്തെത്തി.
Condition of bus accident at #kishtwar Keshwan #kishtwartragedy pic.twitter.com/u4EwQrE4F1
— shivaji Rathore (@ShivajiRathore) July 1, 2019
പ്രധാനമന്ത്രി നരേന്ദ്ര മോദി മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ‘ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ നടന്ന അപകടം ഹൃദയഭേദകമാണ്. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അനുശോചനങ്ങള്‍ അറിയിക്കുന്നു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ,’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
The accident in Jammu and Kashmir's Kishtwar is heart-wrenching. We mourn all those who lost their lives and express condolences to the bereaved families. May the injured recover at the earliest.
— Narendra Modi (@narendramodi) July 1, 2019
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദുഃഖം രേഖപ്പെടുത്തി. ‘ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ നടന്ന റോഡ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെ അനുശോചനം. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ പ്രാർഥിക്കുന്നു,’ അദ്ദേഹം പ്രതികരിച്ചു.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, പിഡിപി മേധാവിയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി, ടിഎംസി മേധാവി മമത ബാനര്‍ജി, ഉമര്‍ ഫറൂഖ് തുടങ്ങി നിരവധി നേതാക്കള്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി.