ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീ​രി​ൽ ബി​ജെ​പി​ നേ​താ​വി​നെ ക​ഴു​ത്ത​റ​ത്തു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ബി​ജെ​പി​യു​ടെ യു​വ​ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ഷോ​പ്പി​യാ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യ ഗൗ​ഹ​ർ അ​ഹ​മ്മ​ദ് ഭ​ട്ടാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

ഷോ​പ്പി​യാ​നി​ലെ ഖി​ലി​ര​യി​ൽ​നി​ന്നാ​ണ് അ​ഹ​മ്മ​ദി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭീ​ക​ര​രാ​ണ് കൊ​ല​യ്ക്കു പി​ന്നി​ലെ​ന്നു പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ർ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. അ​ഹ​മ്മ​ദി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ ജ​മ്മു കശ്മീർ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി അ​പ​ല​പി​ച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook