ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീരിൽ സൈന്യത്തിനെ ഞെട്ടിച്ച് ഭീകരരുടെ അതിക്രൂരമായ ആക്രമണം. നിരായുധനായ ബിഎസ്എഫ് ജവാനെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് ഭീകരർ വെടിവച്ചുകൊന്നത്. ബി​എ​സ്എ​ഫ് കോ​ൺ​സ്റ്റ​ബി​ൾ റ​മീ​സ് അ​ഹ​മ്മ​ദ് പാ​രി​യ (31) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബു​ധ​നാ​ഴ്ച വൈ​കിട്ട് ശ്രീ​ന​ഗ​റി​ലെ ബ​ന്ദി​പ്പോ​ര​യി​ൽ ഹ​ജി​നി​ലാ​യി​രു​ന്നു സം​ഭ​വം. ആക്രമണത്തിൽ പരുക്കേറ്റ ജവാൻ സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. ഇദ്ദേഹത്തിന്റെ അച്ഛൻ, രണ്ട് സഹോദരങ്ങൾ, പിതൃസഹോദരി എന്നിവർക്ക് ആക്രമണത്തിൽ പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ആറ് വർഷമായി ബിഎസ്എഫിൽ ജോലി ചെയ്യുന്ന റമീസ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഈ ആക്രമണം സൈന്യത്തിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. മനുഷ്യത്വ രഹിതമായ ആക്രമണമാണ് റമീസിന് നേരെ നടന്നതെന്ന് ജമ്മു കശ്മീർ പൊലീസ് ഡിജിപി എസ്.പി.വായ്ദ് പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ