ശ്രീനഗർ: ദക്ഷിണ കാശ്‌മീരിലെ കുൽഗാം ജില്ലയിൽ പ്രതിഷേധ പ്രകടനം നടത്തിയ ആൾക്കൂട്ടത്തിന് നേർക്ക് സൈന്യം വെടിയുതിർത്തു. കൗമാരക്കാരിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടത് സ്ഥലത്ത് കൂടുതൽ ശക്തമായ പ്രതിഷേധം അരങ്ങേറി. ഇതോടെ സൈന്യം ഇവിടെയുളള ഇന്റർനെറ്റ് റദ്ദാക്കി.

കുദ്‌വാനി ജില്ലയിലെ രണ്ട് ഗ്രാമങ്ങളിൽ നിന്നുളള നിരവധി ചെറുപ്പക്കാരെ സൈന്യം കരുതൽ തടങ്കലിൽ വച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.  പിന്നാലെ ജനങ്ങൾ കൂട്ടമായി പ്രതിഷേധവുമായി രംഗത്ത് വന്നു. സൈന്യത്തിന് നേർക്ക് ഇവർ കല്ലെറിഞ്ഞതോടെ സൈനികർ വെടിയുതിർക്കുകയായിരുന്നു.

പ്രമുഖ വനിത വിഘടന വാദിയായ അസിയ അൻസിയാബിയെ എൻഐഎ കസ്റ്റഡിയിലെടുത്തതിനെതിരെ സ്ഥലത്ത് ഹർത്താലിന് വിഘടനവാദികൾ ആഹ്വാനം ചെയ്തിരുന്നു.  ഇതേ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് മൂന്ന് പേരുടെ ജീവനെടുത്തത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ