ശ്രീനഗർ: ജമ്മു കശ്‌മീരിൽ അതിർത്തിയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആക്രമണം രൂക്ഷമായി തുടരുന്നു. അതേസമയം, ആക്രമണത്തിൽ നഷ്ടം സംഭവിച്ചത് ഏറെയും ഇന്ത്യക്കാണെന്നാണ് മരണസംഖ്യ സൂചിപ്പിക്കുന്നത്. ജനുവരിയിൽ ഇതുവരെ 11 പേരാണ് അതിർത്തിയിൽ കൊല്ലപ്പെട്ടത്.

കഴിഞ്ഞ വർഷം പാക് ആക്രമണത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണത്തോളമായി ജനുവരിയിൽ മാത്രം ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം. പൂഞ്ച് ജില്ലയിലെ മാങ്കോക്കിൽ അതിർത്തി കാക്കുന്നതിനിടെ പാക് പട്ടാളത്തിന്റെ വെടിയേറ്റ് ചികിൽസയിലായിരുന്ന ജവാൻ ഇന്ന് രാവിലെയാണ് വീരമൃത്യു വരിച്ചത്. വ്യാഴാഴ്ച ഒരു ബിഎസ്എഫ് ജവാനും പെൺകുട്ടിയുമാണ് പാക്ക് വെടിവയ്പിൽ കൊല്ലപ്പെട്ടത്. വെള്ളിയും ശനിയും നാലു പേർ വീതവും മരിച്ചു.

ആർഎസ് പുര, അമിയ, റാംഗർ എന്നീ മേഖലകളിലാണ് പാക്കിസ്ഥാൻ ദിവസങ്ങളായി വെടിനിർത്തല്‍ കരാർ ലംഘനം തുടരുന്നത്. രൂക്ഷമായ പാക് ആക്രമണത്തെ തുടർന്ന് മേഖലയിൽ നിന്ന് ആയിരത്തിലധികം പേരെയാണ് ഒഴിപ്പിച്ചത്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ