scorecardresearch

പുല്‍വാമ ഭീകരാക്രമണം: ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗം; പങ്കില്ലെന്ന് പാക്കിസ്ഥാന്‍

Kashmir terror LIVE UPDATES: അതീവ സ്ഫോടകശേഷിയുളള വസ്തുക്കൾ ഉപയോഗിച്ചായിരുന്നു ആക്രമണം

Kashmir terror LIVE UPDATES: അതീവ സ്ഫോടകശേഷിയുളള വസ്തുക്കൾ ഉപയോഗിച്ചായിരുന്നു ആക്രമണം

author-image
WebDesk
New Update
ഒന്നായി നിൽക്കേണ്ട സമയത്ത് വെറുപ്പ് സൃഷ്ടിക്കാൻ ശ്രമമെന്ന് സിആർപിഎഫ്

Kashmir Terror attack LIVE UPDATES; ശ്രീനഗർ: തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോരയിൽ സൈനികരുടെ വാഹനത്തിനുനേരെ ഉണ്ടായ ഭീകരാക്രമണം ആശങ്കയുളവാക്കുന്നതാണെന്ന് പാകിസ്താന്‍ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ പാകിസ്താനാണെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും പാകിസ്താന്‍ പ്രതികരിച്ചു. സൈനീക വ്യൂഹത്തിന് നേരെ സ്ഫോടക വസ്തു നിറച്ച കാര്‍ ഇടിച്ച് കയറ്റിയാണ് ജയ്ഷെ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തിയത്. അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് മന്ത്രിസഭാ സമിതി യോഗം ചേരും.

Advertisment

അതീവ സ്ഫോടകശേഷിയുളള വസ്തുക്കൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ 40 ഓളം സെെനികരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ഭീകരാക്രമണത്തിനായി ഉപയോഗിച്ചത് 100 കിലോയോളം വരുന്ന ഐഈഡിയാണെന്നാണ് വിവരം. 1980 ന് ശേഷം ഏറ്റവും കൂടുതല്‍ ആള്‍ നാശം ഉണ്ടായ ആക്രമണമാണിത്. 2016 സെപ്തംബർ 18 നുണ്ടായ ഉറി ആക്രമണമായിരുന്നു ഇതിന് മുന്‍പുണ്ടായ വലിയ ആക്രമണം. അന്ന് ഇന്ത്യ സർജിക്കല്‍ സ്ട്രെെക്കിലൂടെ മറുപടി നല്‍കിയിരുന്നു. ധീര ജവാന്മാരുടെ ജീവത്യാഗം വെറുതയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രിതകരിച്ചു. മോദി രാജ് നാഥ് സിങുമായി സംസാരിച്ചതായും അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സി്ങ് നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കും. ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി എന്‍എസ്എ മേധാവി അജിത് ഡോവലുമായി സംസാരിച്ചു.

ചാവേർ ആക്രമണം ആയിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. സ്ഫോടക വസ്തുക്കൾ നിറച്ച കാർ സിആർപിഎഫ് വാഹനത്തിനുനേരെ ഇടിച്ചു കയറ്റുകയായിരുന്നു. ജമ്മുവിൽനിന്നും ശ്രീനഗറിലേക്ക് സൈനികരുമായി വരികയായിരുന്നു ബസ്.

Advertisment

അതേസമയം, ആക്രമണത്തെക്കുറിച്ച് സിആർപിഎഫ് പ്രതികരിച്ചിട്ടില്ല. പുൽവാമയിലെ ഗുണ്ടി ബാഗ് സ്വദേശിയായ ഭീകരനാണ് ആക്രമണം നടത്തിയതെന്ന് ഭീകര സംഘടനയായ ജെയ്ഷെ ഫോണിലൂടെ അറിയിച്ചതായി പ്രാദേശിക ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

publive-image

9.36 pm: ശക്തമായ തിരിച്ചടി നല്‍കുമെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നതായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്.

9.20 PM: ആക്രമണത്തില്‍ കൊല്ലപ്പെട്ട സെെനികരുടെ എണ്ണം 39 ആയി. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്.

8.53 PM: ഭീകരവാദത്തിനെതിരായുള്ള പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

8.39 PM: ഫോറന്‍സിക് പരിശോധനകളില്‍ പൊലീസിനെ സഹായിക്കാന്‍ ഡല്‍ഹിയില്‍ നിന്നും എന്‍ഐഎ ടീം നാളെ പുറപ്പെടും.

8.00 PM: വാഹനത്തിലുണ്ടായിരുന്ന സിആർപിഎഫ് ജവന്മാരുടെ വിവരങ്ങൾ

publive-image

7.45 PM: ഭൂട്ടാൻ സന്ദർശനം ഒഴിവാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജമ്മു കാശ്മീരിലേയ്ക്ക്

7.30 PM: ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഭീകരാക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

7.15 PM: ധീര ജവാന്മാരുടെ ജീവത്യാഗം വെറുതയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി രാജ് നാഥ് സിങുമായി സംസാരിച്ചതായും അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സി്ങ് നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കും.

7.10 PM: സുയിസൈഡ് ബോംബറുടെ ചിത്രം ജെയ്ഷ ഇ മുഹമ്മദ് പുറത്ത് വിട്ടു.

publive-image

5.30 PM:

Terrorist Attack Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: