ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ഇന്ന് രാവിലെയുണ്ടായ വെടിവയ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരുക്കേറ്റു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സുന്ദർബെനി പ്രവിശ്യയിലാണ് വെടിവയ്പുണ്ടായത്. കരംജീത് സിങ്ങാണ് കൊല്ലപ്പെട്ടത്.
പുലർച്ചെ 5.30 ഓടെയായിരുന്നു പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യ പിന്നീട് ശക്തമായി തിരിച്ചടിയ്ക്കുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ഏറ്റുമുട്ടൽ തുടർന്നു. ഞായറാഴ്ച ആരംഭിച്ച ഏറ്റുമുട്ടൽ ഇന്നലെ രാത്രി വരെ തുടർന്നു.