ശ്രീനഗർ: ജമ്മു കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിനു ശേഷം പൊതു സുരക്ഷാ നയത്തിന്റെ ഭാഗമായി 290 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. 250 പേരെ കശ്മീര്‍ താഴ്‌വരയില്‍ നിന്നും 40 പേരെ ജമ്മുവില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ 100 ഓളം പേരെ സംസ്ഥാനത്ത് പുറത്തുള്ള ജയിലിലാണ് അടച്ചിരിക്കുന്നത്.

പൊതു സുരക്ഷാ നിയമത്തിന്റെ ഭാഗമായി അല്ലാതെ സെക്ഷന്‍ 107, സെക്ഷന്‍ 151 എന്നിവയുടെ ഭാഗമായി ശ്രീനഗറില്‍ നിന്ന് 350 പേരെയും ഷോപ്പിയാനയില്‍ നിന്ന് 140 പേരെയും പുല്‍വാമയില്‍ നിന്ന് 270 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also: കശ്മീർ വിഷയം: ഇന്ത്യയുമായി ഒരു സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുമായി ഇമ്രാൻ ഖാൻ

വിചാരണ കൂടാതെ ആളുകളെ ജയിലിലിടാനുള്ള അനുമതി നൽകുന്നതാണ് പിഎസ്എ അഥവാ പൊതു സുരക്ഷാ നയം. ഇവരെ മൂന്ന് മുതല്‍ ആറ് മാസം വരെ ജയിലിലടയ്ക്കാം. 1978 ല്‍ ഷെയ്ഖ് അബ്ദുള്ള സര്‍ക്കാരാണ് ഈ നിയമം കൊണ്ടുവന്നത്.

ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തത്. ജമ്മു കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിയായിരുന്നു സര്‍ക്കാര്‍ നടപടി. നിയമസഭയുടെ കേന്ദ്രഭരണ പ്രദേശമാണ് ജമ്മു കശ്മീര്‍. കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരങ്ങളെല്ലാം ഇതോടെ റദ്ദാക്കപ്പെട്ടു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. പ്രധാന രാഷ്ട്രീയ നേതാക്കളെ അടക്കം തടങ്കലില്‍ വച്ചാണ് കേന്ദ്ര സര്‍ക്കാര്‍ 370 നീക്കം ചെയ്യുന്നതായി പ്രഖ്യാപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook