ന്യൂഡല്‍ഹി: ബോളിവുഡ് താരം ഷാരൂഖ് ഖാന് ഡോക്ടറേറ്റ് നല്‍കാനുളള ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ ശുപാര്‍ശ കേന്ദ്രം തളളി. ഷാരൂഖ് സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഡോക്ടറേറ്റിന് ശുപാര്‍ശ ചെയ്തത്. എന്നാല്‍ മൗലാന ആസാദ് ദേശീയ ഉര്‍ദു സര്‍വകലാശാലയില്‍ നിന്ന് സമാനമായ ഡോക്ടറേറ്റ് ഷാരൂഖിന് കിട്ടിയത് ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയും ശുപാര്‍ശ തളളിയത്.
എന്നാല്‍ നിലവില്‍ ഡോക്ടറേറ്റ് കിട്ടിയാല്‍ മറ്റൊരു സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് സ്വീകരിക്കുന്നതില്‍ ഔദ്യോഗികമായി തടസ്സങ്ങളൊന്നും ഇല്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജാമിയ അപേക്ഷ നല്‍കിയതെങ്കിലും മൂന്ന് മാസം മുമ്പാണ് കേന്ദ്രം അപേക്ഷ തളളിയത്. ഇത് പോലെ ഡോക്ടറേറ്റ് നല്‍കുന്നതില്‍ യുജിസി ഇത് വരെ നിയമമൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം പറഞ്ഞു. എന്നാല്‍ മുമ്പ് പല പ്രശസ്തരായ വ്യക്തികള്‍ക്കും വ്യത്യസ്ഥ സര്‍വകലാശാലകള്‍ ഡോക്ടറേറ്റ് നല്‍കിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കയില്ല.
സര്‍വകലാശാലകള്‍ ചെയ്യുന്നത് പരസ്പരം അറിയാത്തത് കൊണ്ടായിരിക്കുമെന്നായിരുന്നു സുബ്രഹ്മണ്യത്തിന്റെ മറുപടി. 2016ൽ മൗലാന ആസാദ് നാഷണൽ ഉർദു സർവകലാശാല ഹോണററി ഡിഗ്രി നൽകി ഷാരൂഖിനെ ആദരിച്ചിരുന്നു. ഇതാണ് സര്‍ക്കാര്‍ ഡോക്ടറേറ്റ് നിഷേധിക്കാന്‍ ചൂണ്ടിക്കാണിച്ചത്.
കഴിഞ്ഞ വർഷം അവസാനമാണ് ജാമിഅ മില്ലിയ സർവകലാശാല ഷാരൂഖിന് ഹോണററി ഡോക്ടറേറ്റ് നൽകണമെന്ന് നിർദേശിച്ചത്. ജാമിഅ മില്ലിയയിലെ മാസ് കമ്യൂണിക്കേഷൻ റിസർച്ച് സെന്‍ററിലെ പൂർവ വിദ്യാർഥിയാണ് അദ്ദേഹം. എന്നാൽ ഹാജർ നില കുറവായതിനാൽ പരീക്ഷ എഴുതാനായിരുന്നില്ല.