scorecardresearch

വെല്ലുവിളികളെ തരണം ചെയ്ത് മികച്ച പ്രകടനവുമായി ജാമിയ മിലിയ; കേന്ദ്രത്തിന്റെ അഭിനന്ദനം

സമീപകാലത്ത് എറെ വെല്ലുവിളികൾ നിറഞ്ഞ ഘട്ടങ്ങളിലൂടെയാണ് സർവകലാശാല കടന്നു പോയതെന്നും, അതിനാൽ ഈ നേട്ടം കൂടുതൽ പ്രാധാന്യമർഹിക്കുന്നു എന്നും വി സി പറഞ്ഞു

Jamia Millia Islamia, ജാമിയ മിലിയ, HRD, മാനവ വിഭവശേഷി മന്ത്രാലയം, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: കഴിഞ്ഞ അധ്യയന വർഷത്തിൽ(2019-20) മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ കേന്ദ്ര സർവകലാശാലകളുടെ അവലോകനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല. മാനവ വിഭവശേഷി വികസന മന്ത്രാലയം സർവകലാശാലയ്ക്ക് അയച്ച കത്തിൽ മൊത്തത്തിലുള്ള വിലയിരുത്തലിൽ സർവകലാശാല 95.23 ശതമാനം മികവ് നേടിയതായി സൂചിപ്പിക്കുന്നു.

ഉയർന്ന നിലവാരമുള്ള അധ്യാപനം, പ്രസക്തവും കേന്ദ്രീകൃതവുമായ ഗവേഷണം, സർവകലാശാലയുടെ മെച്ചപ്പെട്ട ധാരണ എന്നിവയാണ് ഈ നേട്ടത്തിന് കാരണമായതെന്ന് വൈസ് ചാൻസലർ പ്രൊഫസർ നജ്മ അക്തർ വ്യക്തമാക്കി. വരും വർഷങ്ങളിൽ സർവകലാശാലയുടെ പ്രകടനം കൂടുതൽ മെച്ചപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു.

Read More: KVS Admission 2020: കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ ഇന്ന് മുതല്‍

സമീപകാലത്ത് എറെ വെല്ലുവിളികൾ നിറഞ്ഞ ഘട്ടങ്ങളിലൂടെയാണ് സർവകലാശാല കടന്നു പോയതെന്നും, അതിനാൽ ഈ നേട്ടം കൂടുതൽ പ്രാധാന്യമർഹിക്കുന്നു എന്നും വി സി പറഞ്ഞു. പൌരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു ജാമിയ മിലിയ. കഴിഞ്ഞ വർഷം ഡിസംബർ 15 ന് ക്യാമ്പസിലേക്ക് അതിക്രമിച്ചു കടന്ന ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ, ലൈബ്രറിയിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥികളെ മർദിക്കുകവരെ ചെയ്തിരുന്നു.

യൂണിവേഴ്സിറ്റിയിൽ നിന്ന് ഏതാനും മീറ്റർ അകലെ നടന്ന സി‌എ‌എ വിരുദ്ധ പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിൽ ഉൾപ്പെട്ട പുറത്തുനിന്നുള്ളവരെ അന്വേഷിക്കാനാണ് തങ്ങൾ കാമ്പസിൽ പ്രവേശിച്ചതെന്നായിരുന്നു പൊലീസ് വാദം.

വിദ്യാർഥികളുടെ വൈവിധ്യം, അധ്യാപകരുടെ മികവും എണ്ണവും, അക്കാദമിക നിലവാരം, ഗവേണ പ്രകടനം, ഭരണം, സാമ്പത്തികം, ദേശീയ അന്തർദേശീയ തലത്തിലുള്ള പ്രകടനങ്ങളും അംഗീകാരങ്ങളും ഉൾപ്പെടെ നിരവധി ഘടകങ്ങളാണ് മാനവ വിഭവശേഷി മന്ത്രാലയം വിലയിരുത്തുക. 2017 ൽ ധാരണാപത്രത്തിൽ ഒപ്പുവച്ച ആദ്യത്തെ സർവ്വകലാശാലയാണ് ജാമിയ മിലിയ.

Read in English: Jamia Millia Islamia’s performance in 2019-20 ‘outstanding’ as per HRD min’s evaluation, says university

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Jamia millia islamias performance in 2019 20 outstanding as per hrd mins evaluation says university