ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ ജാമിയ മിലിയ വിദ്യാർഥിനി സഫൂറ സർഗാറിന് ജാമ്യം. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ജാ​മി​യ മിലി​യ ഇ​സ്​​ലാ​മി​യ​യി​ല്‍ തു​ട​ങ്ങി​യ സ​മ​രം ര​ണ്ട് ത​വ​ണ പൊ​ലീ​സ് സാ​യു​ധ​മാ​യി നേ​രി​ട്ട ശേ​ഷ​വും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന​തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്ക് വ​ഹി​ച്ച വി​ദ്യാ​ര്‍ഥി​യാ​ണ് സ​ഫൂ​റ. അറസ്റ്റിലായി മാസങ്ങൾക്ക് ശേഷമാണ് സഫൂറയ്ക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഗർഭിണി കൂടിയാണ് അവർ.

ഡൽഹിയിൽ നിന്ന് പുറത്തുപോകുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്‍റെ അനുവാദം വാങ്ങണം. 15 ദിവസത്തിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

Read Also: സിബിഎസ്ഇ പരീക്ഷ: തീരുമാനം നാളെ അറിയിക്കാമെന്ന് സർക്കാർ സുപ്രീം കോടതിയിൽ

കഴിഞ്ഞ 10 വർഷത്തിനിടെ തിഹാർ ജയിലിൽ 39 പ്രസവങ്ങൾ നടന്നിട്ടുണ്ടെന്നും പ്രസവത്തിനായി സർഗറിന് ജാമ്യം നൽകാനാവില്ലെന്നും ജാമ്യത്തെ എതിർത്ത് ഡൽഹി പൊലീസ് വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഗർഭകാലം കുറ്റകൃത്യത്തിന്റെ തീവ്രത കുറയ്ക്കുന്നില്ലെന്നും ജയിലിൽ അവർക്ക് മതിയായ വൈദ്യസഹായം നൽകുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

53 പേർ മരിക്കുകയും 400 പേർക്ക് പരുക്കേൽക്കുകയും ചെയ്ത വടക്ക് കിഴക്കൻ ഡൽഹി കലാപത്തിന്റെ പിന്നിലെ ഗൂഢാലോചനയിൽ പ്രധാന പങ്ക് വഹിച്ച ഒരാളാണ് സഫൂറയെന്ന് ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിച്ചു. സഫൂറയുടെ വാട്സാപ്പ് സന്ദേശങ്ങൾ അതിന് തെളിവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook