അ​ങ്കാ​റ: സൗ​ദി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ ഖ​ഷോ​ഗി​യു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ സൗ​ദി കോ​ൺ​സു​ൽ ജ​ന​റ​ലി​ന്‍റെ ഇ​സ്താം​ബൂ​ളി​ലെ വ​സ​തി​യി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തതായി റിപ്പോര്‍ട്ട്. യു​കെ ആ​സ്ഥാ​ന​മാ​യ വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ സ്കൈ ​ന്യൂ​സ് ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​ൺ​സു​ൽ ജ​ന​റ​ലി​ന്‍റെ വ​സ​തി​യി​ൽ പൂ​ന്തോ​ട്ട​ത്തി​ലു​ള്ള കി​ണ​റി​ലാ​ണ് ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​തെന്നാണ് റിപ്പോര്‍ട്ട്.

ശ​രീ​രം പ​ല ​ക​ഷ്ണ​ങ്ങ​ളാ​ക്കു​ക​യും മു​ഖം തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​വി​ധം വി​കൃ​ത​മാ​ക്കു​ക​യും ചെ​യ്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തു​ർ​ക്കി റോ​ഡി​ന പാ​ർ​ട്ടി നേ​താ​വ് ഡോ​ഗു പെ​റി​ൻ​ചെ​ക് ആ​ണ് വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്.

കേ​സ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തേ തു​ർ​ക്കി പൊ​ലീ​സ് സൗ​ദി കോ​ൺ​സു​ലേ​റ്റും കോ​ൺ​സുല​റു​ടെ ഇ​സ്താം​ബൂ​ളി​ലെ വ​സ​തി​യും പ​രി​ശോ​ധി​ച്ചി​രു​ന്നു. യുഎ​സി​ലെ വി​ർ​ജീ​നി​യ​യി​ൽ താ​മ​സി​ച്ചി​രു​ന്ന സൗ​ദി സ്വ​ദേ​ശി​യാ​യ ഖ​ഷോ​ഗി വി​വാ​ഹ​ത്തിനായുളള സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നാ​ണ് ഈ ​മാ​സം ര​ണ്ടി​ന് ഇസ്താംബൂ​ളി​ലെ സൗ​ദി കോ​ൺ​സു​ലേ​റ്റി​ൽ എ​ത്തി​യ​ത്. ഇ​തി​നി​ടെ സം​ഘ​ർ​ഷ​ത്തി​ൽ ഖ​ഷോ​ഗി കൊ​ല്ല​പ്പെ​ട്ടു​വെ​ന്നാ​ണ് സൗ​ദി​യു​ടെ വി​ശ​ദീ​ക​ര​ണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook