/indian-express-malayalam/media/media_files/2025/11/18/woman-assaulted-2025-11-18-09-02-30.jpg)
എഐ നിർമിത ചിത്രം
കൊൽക്കത്ത: മുൻ കാമുകിയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ ഭർത്താവ് 'ലവ് ഇമോജി' നൽകിയത് ചോദ്യം ചെയ്ത യുവതിക്കും സഹോദരിക്കും ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂരമർദ്ദനം. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിലെ ധൂപ്ഗുരിയിലെ ഗ്രാമത്തിലാണ് സംഭവം. ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
സംഭവത്തിൽ റുബീന എന്ന യുവതിയുടെ പരാതിയിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഭർത്താവ് ഷാജഹാന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് മുൻ കാമുകി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ 'ലവ് ഇമോജി' ഉപയോഗിച്ച് റിയാക്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടതെന്ന് റുബീന പരാതിയിൽ പറയുന്നു.
ഒരു വർഷം മുമ്പാണ് തങ്ങൾ വിവാഹിതരായതെന്നും അന്നു മുതൽ ഭർത്താവിന്റെ മുൻ കാമുകിയെ കുറിച്ച് തനിക്ക് അറിയാമായിരുന്നുവെന്നും റുബീന പറയുന്നു. ഫോൺ പരിശോധിച്ചപ്പോൾ ഇരുവരും തമ്മിൽ പതിവായി ചാറ്റ് ചെയ്തിരുന്നതായി കണ്ടെത്തിയെന്നും മോശം സന്ദേശങ്ങൾ ഫോണിൽ ഉണ്ടായിരുന്നെന്നും റുബിന പൊലീസിനോട് പറഞ്ഞു. ഇതിനെ കുറിച്ച് ഷാജഹാനോട് ചോദിച്ചപ്പോൾ വാക്കേറ്റം ഉണ്ടായി.
പ്രശ്നം രൂക്ഷമായതോടെ സമീപത്ത് താമസിക്കുന്ന സഹോദരി ബ്യൂട്ടി പർവീണിനെ വിളിച്ചുവരുത്തി. സഹോദരിയെ മർദ്ദിക്കുന്നത് കണ്ടാണ് താൻ ഓടിയെത്തിയതെന്ന് ബ്യൂട്ടി മൊഴി നൽകിയിട്ടുണ്ട്. സഹോദരി ഇടപെടാൻ ശ്രമിച്ചതോടെ ഷാജഹാനും വീട്ടുകാരും ചേർന്ന് ഇവരെയും ആക്രമിക്കുകയായിരുന്നു. ഷാജഹാന്റെ സഹോദരി ബക്കറ്റും കൈക്കോട്ടും ഉപയോഗിച്ച് തന്നെ മർദ്ദിച്ചെന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് നിലത്തു വീഴുകയായിരുന്നു എന്നും ബ്യൂട്ടി പറഞ്ഞു. റുബിനയ്ക്കും സഹോദരിക്കും ഷാജഹാന്റെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്.
Read More: കള്ളപ്പണത്തിന്റെ ദേശാന്തരഗമനത്തിന് പുതിയ ആയുധം; കറ പുരണ്ട ക്രിപ്റ്റോ കറൻസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us