അമൃത്സർ: ചരിത്ര പ്രസിദ്ധമായ ജാലിയൻവാലാബാഗ് സ്മാരകത്തിലെ നവീകരണങ്ങൾക്ക് ശേഷം ഉടൻ സഞ്ചാരികൾക്ക് തുറന്നു കൊടുക്കും പൂർത്തിയായി. അമൃത്സറിലെ സ്മാരകത്തിലെ ഇടുങ്ങിയ ഇടവഴികളുടെ നവീകരിരണം ഇതിനകം പൂർത്തിയായിട്ടുണ്ട്. 1919 ഏപ്രിൽ 13 ന് ജാലിയൻവാലാബാഗിലേക്ക് കടക്കാനും പുറത്തേക്ക് പോവാനുമുള്ള ഏക പാതയായിരുന്നു ഇത്.

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ സമയത്ത് സ്വാതന്ത്ര്യ പോരാളികൾക്ക് നേർക്ക് ബ്രിട്ടീഷുകാർ നിറയൊഴിക്കുമ്പോൾ ഈ ഇടവഴി തടഞ്ഞുവച്ചിരിക്കുകയായിരുന്നു. വർഷങ്ങൾക്കു ശേഷം നിരവധി സഞ്ചാരികൾ എത്തിച്ചേരുന്ന ഇടമായും ഇവിടം മാറി.

ഇപ്പോൾ നവീകരണത്തിന്റെ ഭാഗമായി, ഇടുങ്ങിയ പാതയുടെ ചുമരുകളിൽ രക്തസാക്ഷികളുടെ പുതിയ ശിൽപങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഈ ശില്പങ്ങൾ 1919 ൽ കൂട്ടക്കൊലയിൽ ജീവൻ പൊലിഞ്ഞവരെ പ്രതിനിധീകരിക്കുന്നു. പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ, ചെറുപ്പക്കാരും പ്രായമുള്ളവരും അടക്കമുള്ളവരുടെ ശിൽപങ്ങളാണ് സ്ഥാപിച്ചത്. പാതയ്ക്ക് പുതിയ മേൽക്കൂരയും സ്ഥാപിച്ചിട്ടുണ്ട്.

Read More: ഫ്രാൻസിലെ മഞ്ഞുപാളികൾക്കിടയിൽ കണ്ടെത്തിയത് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായ കാലത്തെ ഇന്ത്യൻ പത്രങ്ങൾ

“1919 ലെ ബൈശാകി ദിനത്തിൽ ബാഗിലേക്ക് നടന്ന ആളുകളെക്കുറിച്ച് ഈ ശില്പങ്ങൾ സന്ദർശകരെ ബോധ്യപ്പെടുത്തും. മുമ്പത്തെ ആളുകൾ ഈ ഇടുങ്ങിയ പാതയുടെ ചരിത്രം അറിയാതെ നടന്നു. ഇപ്പോൾ അവർ ചരിത്രവുമായി നടക്കും, ” രാജ്യസഭാ അംഗവും ജാലിയൻവാല ബാഗ് ട്രസ്റ്റിന്റെ ട്രസ്റ്റിയുമായ ശ്വൈത് മാലിക് പറഞ്ഞു.

വെള്ളിയാഴ്ച ജാലിയൻവാലാബാഗിൽ നടന്നുകൊണ്ടിരിക്കുന്ന സൗന്ദര്യവത്ക്കരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി മാലികിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. യോഗത്തിൽ കേന്ദ്രസർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അറിയിച്ചു.

സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെയും ഗദർ പ്രസ്ഥാനത്തിന്റെയും ചരിത്രത്തോടൊപ്പം പഞ്ചാബിന്റെ ചരിത്രവും ചിത്രീകരിച്ചിരിക്കുന്ന പുതിയ ഗാലറിയും മാലിക് സന്ദർശിച്ചു.

ആദ്യ സിഖ് ഗുരുവായ ഗുരു നാനാക്, സിഖ് പോരാളി ബന്ദാ സിംഗ് ഭാദൂർ, മഹാരാജ രഞ്ജിത് സിങ്ങ് എന്നിവരുടെ എന്നിവയുടെ ശിൽപങ്ങളും ഗാലറിയിലുണ്ട്.

പ്രശസ്തമായ ‘ഷാഹിദി ഖു’വിന് ചുറ്റും ഇപ്പോൾ ഗ്ലാസ് ഷീൽഡ് സ്ഥാപിച്ചു. വെടിയുണ്ടകളിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ ചാടിയ കിണറിലായിരുന്നു ഷാഹിദി ഖു.

Read More:  ‘അവരോട് കരഞ്ഞു പറഞ്ഞ് അപേക്ഷിച്ചു, ഒന്നും നശിപ്പിക്കരുതെന്ന്… എന്റെ കുട്ടികളെ പോറ്റാൻ ഒന്നും കയ്യിലില്ല’

ജാലിയൻവാലാബാഗിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി സ്മാരകത്തിൽ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ പ്രദർശിപ്പിക്കും. ഇത് 3-ഡി ഡോക്യുമെന്ററിയും ഉൾപ്പെടുന്നു.

ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികത്തിന്റെ സ്മരണയ്ക്കായിട്ടാണ് വികസന പ്രവർത്തനങ്ങൾ ആരംഭിച്ടത്. വെറും 20 ശതമാനം നിർമാണ പ്രവർത്തനങ്ങൾ മാത്രമാണ് അവശേഷിക്കുന്നതെന്നും, ബാഗ് ഉടൻ പൊതുജനങ്ങൾക്കായി തുറക്കുമെന്നും മാലിക് പറഞ്ഞു.

ഗാലറി എയർകണ്ടീഷൻ ചെയ്യുന്നതിനും ശുദ്ധമായ കുടിവെള്ളവും ഉയർന്ന നിലവാരമുള്ള വാഷ്‌റൂമുകളും നൽകുന്നതിനുമുള്ള നടപടികൾ നവീകരണത്തിന്റെ ഭാഗമായി സ്വീകരിച്ചിരുന്നു. ഇതിന് പുറമേ 52 സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ആമ്പൽകുളങ്ങൾ നിർമ്മിക്കുകയും ചെയ്യും.

റിപ്പോർട്ട്: കമൽദിപ് സിങ് ബ്രാർ

Read More: Jallianwala Bagh’s narrow lane gets new sculptures

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook