scorecardresearch

ജൽ ജീവൻ മിഷനിലെ അഴിമതി: 15 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥർക്കെതിരെ നടപടി

14,264 പരാതികളുമായി ഉത്തർപ്രദേശാണ് പട്ടികയിൽ മുന്നിൽ. ഇതുവരെ ലഭിച്ച പരാതികളുടെ 85 ശതമാനത്തിലധികമാണിത്

14,264 പരാതികളുമായി ഉത്തർപ്രദേശാണ് പട്ടികയിൽ മുന്നിൽ. ഇതുവരെ ലഭിച്ച പരാതികളുടെ 85 ശതമാനത്തിലധികമാണിത്

author-image
WebDesk
New Update
Jal jeevan

ഫയൽ ചിത്രം

ന്യൂഡൽഹി: ഗ്രാമീണ വീടുകളിൽ വ്യക്തിഗത ടാപ്പ് കണക്ഷനുകൾ വഴി കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേടുകളിൽ 15 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 596 ഉദ്യോഗസ്ഥർ, 822 കരാറുകാർ, 152 തേർഡ് പാർട്ടി ഇൻസ്പെക്ഷൻ ഏജൻസികൾ (ടിപിഐഎ) എന്നിവർക്കെതിരെ നടപടി സ്വീകരിച്ചതായി ഇന്ത്യൻ എക്സ്പ്രസിന് വിവരം ലഭിച്ചു. പദ്ധതി നടത്തിപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ, ലോകായുക്ത, മറ്റ് അഴിമതി വിരുദ്ധ ഏജൻസികൾ ഏഴ് കേസുകൾ പരിശോധിച്ചുവരികയാണെന്ന് വൃത്തങ്ങൾ ദിനപത്രത്തോട് പറഞ്ഞു.

Advertisment

Also Read: എസ്ഐആർ നടപ്പാക്കുന്നത് 'വോട്ടുകൊള്ള' മറച്ചുവയ്ക്കാൻ; ആരോപണവുമായി രാഹുൽ ഗാന്ധി

15 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 16,634 പരാതികൾ ലഭിക്കുകയും 16,278 കേസുകളിൽ അന്വേഷണ റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. 14,264 പരാതികളുമായി ഉത്തർപ്രദേശാണ് പട്ടികയിൽ മുന്നിൽ. ഇതുവരെ ലഭിച്ച പരാതികളുടെ 85 ശതമാനത്തിലധികമാണിത്. അസം 1,236 പരാതികളുമായി രണ്ടാം സ്ഥാനത്തും ത്രിപുര 376 പരാതികളുമായി മൂന്നാം സ്ഥാനത്തുമാണ്.

Also Read: മധ്യപ്രദേശിൽ വിദ്യാർഥികൾക്ക് ഭക്ഷണം പേപ്പറിൽ; ഹൃദയം തകർന്നുപോയെന്ന് രാഹുൽ ഗാന്ധി

Advertisment

ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നടപടി സ്വീകരിച്ചതിന്റെ കാര്യത്തിലും യുപി ഒന്നാം സ്ഥാനത്താണ്. ഇവിടെ 171 ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. രാജസ്ഥാൻ (170), മധ്യപ്രദേശ് (151) എന്നിവയാണ് തൊട്ടുപിന്നിൽ. കരാറുകാർക്കെതിരെ നടപടിയെടുത്തതിൽ ത്രിപുര (376)യാണ് മുന്നിലുള്ളത്. യുപി (143) പശ്ചിമ ബംഗാൾ (142) എന്നിവ തൊട്ടുപിന്നാലെയുണ്ട്. ഛത്തീസ്ഗഢ്, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, ലഡാക്ക്, മണിപ്പൂർ, മേഘാലയ, മിസോറം, ഉത്തരാഖണ്ഡ് എന്നീ 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതുസംബന്ധിച്ച് വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ട്.

Also Read: ഹിന്ദു ധർമം പോലും രജിസ്റ്റർ ചെയ്തിട്ടില്ല: കോൺഗ്രസിന് മറുപടിയുമായി മോഹൻ ഭാഗവത്

പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ വിവരങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങളും കൈമാറാൻ സംസ്ഥാനങ്ങളോട് നേരത്തെ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിമാരോട് ഒക്ടോബർ 20-നകം റിപ്പോർട്ടുകൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിരുന്നു.

Read More: കൊൽക്കത്തയിൽ വഴിയരികിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

Water Corruption

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: