ജക്കാർത്ത: ഇന്തോനേഷ്യയെ പിടിച്ച് കുലുക്കി ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 തീവ്രതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നിട്ടുണ്ട്. 2 പേർ ഇതിനകം മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലും ഭൂചലനം അനുഭവപ്പെട്ടു. ജാവ ദ്വീപുകൾക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് സൂചന. സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ട് ചലനങ്ങൾ ഉണ്ടായതെന്നാണ് സൂചന.

ആദ്യ ഭൂകന്പത്തിന് 45 മിനിറ്റ് ശേഷം കൂടുതൽ തീവ്രതയുള്ള ചലനമുണ്ടായത് ആളുകൾക്കിടയിൽ പരിഭ്രാന്തി പരത്തി. റിക്ടർ സ്കെയിലിൽ 7.3 തീവ്രതയാണ് രണ്ടാം ഭൂകന്പം രേഖപ്പെടുത്തിയത്. ദുരന്തനിവാരണ സേന ഭൂകന്പബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ