/indian-express-malayalam/media/media_files/2025/08/03/rahul-gandhi-2025-08-03-11-13-05.jpg)
രാഹുൽ ഗാന്ധി
ന്യൂഡൽഹി: കാർഷിക നിയമവുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭത്തിൽ അന്തരിച്ച മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന വിവാദ വെളിപ്പെടുത്തലുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എന്നാൽ അരുൺ ജെയ്റ്റ്‌ലി മരിച്ച് ഒരു വർഷത്തിന് ശേഷം കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിൽ എങ്ങനെയാണ് അദ്ദേഹം രാഹുലിനെ ഭീഷണിപ്പെടുത്തിയതെന്ന് ചോദിച്ച് ജെയ്റ്റ്‌ലിയുടെ മകൻ അടക്കമുള്ളവർ രംഗത്തെത്തി.
Also Read:ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയുടെ രൗദ്രഭാവം പാക്കിസ്ഥാൻ കണ്ടെന്ന് മോദി
2020ജൂണിൽ സർക്കാർ കാർഷിക നിയമങ്ങൾ ഓർഡിനൻസുകളായി അവതരിപ്പിക്കുകയും പിന്നീട് 2020 സെപ്റ്റംബറിൽ പാർലമെന്റിൽ പാസാക്കുകയും ചെയ്തു. 2019 ഓഗസ്റ്റിലാണ് ജെയ്റ്റ്‌ലി മരിക്കുന്നത്. 2021ൽ കർഷക പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ നിയമങ്ങൾ പിൻവലിക്കുകയും ചെയ്തു.
എന്നാൽ 2017-ൽ മോദി സർക്കാർ കാർഷിക നിയമങ്ങൾ കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിൽ ജയ്റ്റിലി രാഹുലിനെ സന്ദർശിച്ചിരുന്നുവെന്നും അതാണ് അദ്ദേഹം പറഞ്ഞതെന്നും കോൺഗ്രസ് വിശദീകരിച്ചു.
Also Read:വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസ്; മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം
രാജ്യതലസ്ഥാനത്ത് നടന്ന വാർഷിക ലീഗൽ കോൺക്ലേവിലാണ് രാഹുൽ ജെയ്റ്റ്‌ലി ഭീഷണിപ്പെടുത്തിയെന്ന പരാമർശം നടത്തിയത്. "കാർഷിക നിയമങ്ങൾക്കെതിരെ പോരാടിയപ്പോൾ എനിക്കോർമ്മയുണ്ട്, എന്നെ ഭീഷണിപ്പെടുത്താൻ അരുൺ ജെയ്റ്റ്‌ലിജിയെ എന്റെ അടുത്തേക്ക് അയച്ചു. നിങ്ങൾ സർക്കാരിനെ എതിർക്കുന്നത് തുടരുകയും കാർഷിക നിയമങ്ങൾക്കെതിരെ പോരാടുകയും ചെയ്താൽ, ഞങ്ങൾക്ക് നിങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടിവരുമെന്ന്ജെയ്റ്റലി പറഞ്ഞു. ഞാൻ അദ്ദേഹത്തെ നോക്കി പറഞ്ഞു, നിങ്ങളാരോടാണ് സംസാരിക്കുന്നതെന്ന് നിങ്ങൾക്ക് ഒരു ധാരണയുമില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു"- രാഹുൽ പറഞ്ഞു.
Also Read: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന്; വിജ്ഞാപനം ഈ മാസം
രാഹുലിന്റെ ഈ പരാമർശങ്ങൾക്കെതിരെ ജെയ്റ്റ്‌ലിയുടെ മകൻ രോഹൻ ജയ്റ്റിലി രംഗത്തെത്തി. 2020-ലാണ് കാർഷിക നിയമങ്ങൾ പാസായതെന്ന് രാഹുലിനെ ഓർമിപ്പിച്ച രോഹൻ ജെയ്റ്റ്‌ലി ആരെയും ഭീഷണിപ്പെടുത്തുന്നത് തന്റെ പിതാവിന്റെ സ്വഭാവമായിരുന്നില്ല. അദ്ദേഹം ഒരു ഉറച്ച ജനാധിപത്യവാദിയായിരുന്നുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. രാഹുലിന്റെ പരാമർശത്തെ നിരാകരിച്ച് ബിജെപിയും രംഗത്തെത്തി.
Read More: ധർമ്മസ്ഥല കേസിൽ ഗുരുതര ആരോപണം; എസ്‌ഐടി ഉദ്യോഗസ്ഥന്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us