scorecardresearch

'ഭീകരവാദത്തിനെതിരായ പ്രതികരണങ്ങള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കാനുള്ളതല്ല'

ജി 20 യില്‍ ആഫ്രിക്കന്‍ യൂണിയനെ ഉള്‍പ്പെടുത്തിയത് ഉദ്ധരിച്ച് രക്ഷാസമിതിയെ കൂടുതല്‍ സമകാലികമാക്കാന്‍ ഐക്യരാഷ്ട്ര സഭ ശ്രമിക്കണമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു

ജി 20 യില്‍ ആഫ്രിക്കന്‍ യൂണിയനെ ഉള്‍പ്പെടുത്തിയത് ഉദ്ധരിച്ച് രക്ഷാസമിതിയെ കൂടുതല്‍ സമകാലികമാക്കാന്‍ ഐക്യരാഷ്ട്ര സഭ ശ്രമിക്കണമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു

author-image
WebDesk
New Update
S Jayashankar|UN|India

ജി 20 യില്‍ ആഫ്രിക്കന്‍ യൂണിയനെ ഉള്‍പ്പെടുത്തിയത് ഉദ്ധരിച്ച് രക്ഷാസമിതിയെ കൂടുതല്‍ സമകാലികമാക്കാന്‍ ഐക്യരാഷ്ട്ര സഭ ശ്രമിക്കണമെന്ന് വിദേശകാര്യ പറഞ്ഞു

ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനത്തിനും വിഘടനവാദത്തിനുമെതിരായ പ്രതികരണങ്ങള്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കാനുള്ളതല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖലിസ്ഥാനി വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുമായുള്ള നയതന്ത്ര തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശം.

Advertisment

''വാക്‌സിന്‍ വര്‍ണ്ണവിവേചനം പോലുള്ള ഒരു അനീതി ആവര്‍ത്തിക്കാന്‍ നാം ഒരിക്കലും അനുവദിക്കരുത്. ആവശ്യക്കാരില്‍ നിന്ന് സമ്പന്നരിലേക്ക് ഭക്ഷണവും ഊര്‍ജവും എത്തിക്കാന്‍ വിപണിയുടെ ശക്തി ഉപയോഗിക്കരുത്. തീവ്രവാദം, വിഘടനവാദം, അക്രമം എന്നിവയ്ക്കെതിരായ പ്രതികരണങ്ങള്‍ രാഷ്ട്രീയം നിര്‍ണ്ണയിക്കുന്നുവെന്ന് നാം കണക്കാക്കേണ്ടതില്ല. അതുപോലെ, പ്രദേശിക സമഗ്രതയോടുള്ള ബഹുമാനവും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കലും എപ്പോഴും പ്രയോഗിക്കാന്‍ കഴിയില്ല. യാഥാര്‍ത്ഥ്യം വിളിച്ചുപറയാനുള്ള ധൈര്യം നമുക്കുണ്ടാകണം, ''അദ്ദേഹം പറഞ്ഞു.

ജി 20 യില്‍ ആഫ്രിക്കന്‍ യൂണിയനെ ഉള്‍പ്പെടുത്തിയത് ഉദ്ധരിച്ച് രക്ഷാസമിതിയെ കൂടുതല്‍ സമകാലികമാക്കാന്‍ ഐക്യരാഷ്ട്ര സഭ ശ്രമിക്കണമെന്ന് വിദേശകാര്യ പറഞ്ഞു. രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന ഇന്ത്യയുടെ ആശ്യപ്പെട്ട സാഹചര്യത്തിലാണ് എസ് ജയശങ്കറിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് പലരുടെയും ആശങ്കകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചിലരുടെ ഇടുങ്ങിയ താല്‍പ്പര്യങ്ങളിലല്ലെന്നും ജയശങ്കര്‍ പറഞ്ഞു. ''കുറച്ച് രാജ്യങ്ങള്‍ അജണ്ട നിശ്ചയിക്കുകയും മറ്റുള്ളവര്‍ അത്് പിന്‍തുടരുമെന്ന് പ്രതീക്ഷിക്കുന്ന ദിവസങ്ങള്‍ അവസാനിച്ചു,'' അദ്ദേഹം പറഞ്ഞു.

Advertisment

ചേരിചേരാ കാലഘട്ടത്തില്‍ നിന്ന് ഒരു വിശ്വ മിത്രനായി (ലോകത്തിന്റെ സുഹൃത്ത്) ഇന്ത്യ പരിണമിച്ചിരിക്കുന്നു, ഒരു മുന്‍നിര ശക്തിയാകാനുള്ള ആഗ്രഹം വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സംഭാവനകള്‍ നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം പറഞ്ഞു.
''ന്യൂ ഡല്‍ഹി ജി20 ഫലങ്ങള്‍ വലിയ നയങ്ങളായും നിര്‍ദ്ദിഷ്ട സംരംഭങ്ങളായും പ്രകടിപ്പിക്കുന്നു. അവ നാളത്തെ നഗരങ്ങള്‍ നിര്‍മ്മിക്കുന്നതിനോ അഴിമതിക്കെതിരെ പോരാടുന്നതിനോ പട്ടിണി ഇല്ലാതാക്കുന്നതിനോ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിനോ ആകാം, ''വിദേശകാര്യ മന്ത്രി പറഞ്ഞു.

Canada United Nations India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: