scorecardresearch

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ലോകരാജ്യങ്ങളെ ക്ഷണിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കും: എസ് ജയശങ്കര്‍

രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനത്തിനെതിരെയാണ് എസ് ജയശങ്കറിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനത്തിനെതിരെയാണ് എസ് ജയശങ്കറിന്റെ പ്രതികരണം.

author-image
WebDesk
New Update
S Jayashankar|India

പ്രതിപക്ഷ സഖ്യത്തെ രൂഷമായി വിമര്‍ശിച്ച് എസ് ജയശങ്കര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ലോകരാജ്യങ്ങളെ ക്ഷണിക്കുന്നത് രാജ്യത്തിന് വലിയ പ്രശ്നങ്ങശുണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ നടത്തിയ വിമര്‍ശനത്തിനെതിരെയാണ് എസ് ജയശങ്കറിന്റെ പ്രതികരണം.

Advertisment

'എല്ലാ രാജ്യങ്ങളിലും പ്രശ്നങ്ങളും വൈവിധ്യങ്ങളുമുണ്ട്… ആളുകള്‍ക്ക് കാഴ്ചപ്പാടുകളുണ്ടാകും, അവര്‍ക്ക് അഭിപ്രായങ്ങളുണ്ടാകും, എന്നാല്‍ ഇന്ത്യയില്‍ വലിയ പ്രശ്നങ്ങളുണ്ടെന്നും ലോകം അതില്‍ എന്തെങ്കിലും ചെയ്യണമെന്നും നിങ്ങള്‍ പറഞ്ഞാല്‍, നിങ്ങള്‍ വലിയ പ്രശ്നങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്,' ജയശങ്കര്‍ പറഞ്ഞു. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ആര്യഭട്ട കോളേജില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുലിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രി, വിദേശത്ത് രാജ്യത്തെ വിമര്‍ശിക്കുന്നത് അദ്ദേഹത്തിന്റെ ശീലമാണെന്നും പറഞ്ഞു. ''മുഴുവന്‍ ആഖ്യാനവും രാജ്യത്തിനകത്ത് രൂപപ്പെട്ടിരിക്കുന്നു, ആ വിവരണം പ്രവര്‍ത്തിക്കാതെ വരികയോ കുറഞ്ഞ രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍, അവര്‍ അത് പുറത്തെടുക്കുന്നു. രാജ്യത്തിന്റെ രാഷ്ട്രീയം വിദേശത്തേക്ക് കൊണ്ടുപോകുന്നത് രാജ്യത്തിന്റെ താല്‍പ്പര്യമാണെന്ന് ഞാന്‍ കരുതുന്നില്ല. അതുമൂലം അദ്ദേഹത്തിന് വിശ്വാസ്യത ലഭിക്കുമെന്ന് ഞാന്‍ കരുതുന്നില്ല, ''അദ്ദേഹം പറഞ്ഞു

ഇന്ത്യന്‍ രാഷ്ട്രീയത്തെിന്റെ നിയന്ത്രിക്കുന്നതിന് ആര്‍എസ്എസിന്റെയും ബിജെപിയെയും ഉപകരണമാക്കുന്നുവെന്നായിരുന്നു യുഎസ്സില്‍ ആറ് ദിവസത്തെ മൂന്ന് നഗര പര്യടനത്തിത്തിനിടെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്. ''നിങ്ങള്‍ മോദിയെ ദൈവത്തിന്റെ അരികില്‍ ഇരുത്തിയാല്‍, പ്രപഞ്ചം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മോദിജി ദൈവത്തോട് വിശദീകരിക്കാന്‍ തുടങ്ങുമെന്ന് ഞാന്‍ കരുതുന്നു. ഒടുവില്‍ ഞാന്‍ എന്താണ് സൃഷ്ടിച്ചതെന്ന് ദൈവം ആശയക്കുഴപ്പത്തിലാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുലിന്റെ പരാമര്‍ശത്തിന് തൊട്ടുപിന്നാലെ, കോണ്‍ഗ്രസ് നേതാവ് തന്റെ വിദേശ യാത്രകളില്‍ ''രാജ്യത്തെ അപമാനിക്കുന്നതില്‍'' നിന്ന് പിന്നോട്ട് പോകുന്നില്ലെന്ന് ബിജെപി പ്രതികരിച്ചിരുന്നു.

Advertisment
Rahul Gandhi Modi Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: