/indian-express-malayalam/media/media_files/2026/01/23/army-jammu-kashmir-2026-01-23-19-04-43.jpg)
ചിത്രം: എഎൻഐ
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. നിരോധിത ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് അംഗമായ ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച പുലർച്ചെ കത്വ ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സൈന്യവും സിആർപിഎഫും സംയുക്തമായി തിരച്ചിൽ നടത്തുകയായിരുന്നു. സുരക്ഷാ സേനയെ കണ്ട ഭീകരർ വെടിയുതിർത്തതോടെ സൈന്യം ശക്തമായി തിരിച്ചടിച്ചു.
Also Read: ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറി അമേരിക്ക ; സംഘടന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ചെന്ന് യുഎസ്
ഏറ്റുമുട്ടൽ നടന്ന സ്ഥലത്തുനിന്ന് കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹവും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. കൂടുതൽ സൈനികരെ സ്ഥലത്തേക്ക് വിന്യസിച്ചിട്ടുണ്ട്.
Also Read: സമ്മൻസ് അവഗണിച്ച കേസ്: അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി കോടതി കുറ്റവിമുക്തനാക്കി
കഴിഞ്ഞ കുറച്ചു മാസങ്ങളായി ജമ്മു മേഖലയിൽ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ സുരക്ഷാ സേന ഊർജ്ജിതമാക്കിയിരിക്കുകയാണ്. ജനുവരി 7 ന് ബില്ലാവറിനടുത്തുള്ള കമദ് നുള്ളയിൽ സുരക്ഷാ സേനയും പൊലീസും ഭീകരരുമായി ഏറ്റുമുട്ടിയിരുന്നു. ചെറിയതോതിലുള്ള വെടിവയ്പ്പിനുശേഷം ഭീകരർ ഇടതൂർന്ന വനങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു.
Also Read: ട്രംപിന്റെ ബോർഡ് ഓഫ് പീസ്; നയം വ്യക്തമാക്കാതെ ഇന്ത്യ, വിട്ടുനിന്ന് നിരവധി രാജ്യങ്ങൾ
സുരക്ഷാ സേനയും പൊലീസും സ്നിഫർ നായ്ക്കളുടെയും ഡ്രോണുകളുടെയും സഹായത്തോടെ പ്രദേശത്ത് നടത്തിവരുന്ന പരിശോധനയിൽ കുറഞ്ഞത് മുന്ന് ഭകര ഒളിത്താവളങ്ങൾ നശിപ്പിച്ചതായാണ് വിവരം. അതേസമയം, ഞായറാഴ്ച രാത്രി കിഷ്ത്വാർ ജില്ലയിൽ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ എട്ട് സൈനികരിൽ ഒരാളായ ഹവിൽദാർ മരണപ്പെട്ടിരുന്നു.
Read More: ജാർഖണ്ഡിൽ വൻ മാവോയിസ്റ്റ് വേട്ട; തലയ്ക്ക് 1 കോടി പ്രഖ്യാപിച്ച നേതാവ് അടക്കം 15 പേരെ വധിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us