/indian-express-malayalam/media/media_files/uploads/2019/03/MASOOD-Masood-Azhar-001.jpg)
ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജയ്ഷെ ഇ മുഹമ്മദ് സ്ഥാപകനും തലവനുമായ മസൂദ് അസര്‍ മരിച്ചതായുള്ള വാർത്തകൾ തിരുത്തി പാക് മാധ്യമങ്ങൾ. മരിച്ചെന്ന വാദം തെറ്റാണെന്നും മസൂദ് അസർ ഇപ്പോഴും ജീവനോടെ ഉണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ അറിയിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അദ്ദേഹം മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് ജിയോ ഉര്‍ദു ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ചും ഔദ്യോഗിക സ്ഥിരീകരണം ഇല്ല. 'അസര്‍ ജീവനോടെ ഉണ്ട്' എന്നാണ് കുടുംബാംഗങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. പാക് സര്‍ക്കാരും മസൂദ് അസറിനെ കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല.
പാക്കിസ്ഥാനിലെ ഭാവല്‍പൂര്‍ സ്വദേശിയായ മസൂദ് അസര്‍ 2000ത്തിലാണ് ജെയ്ഷെ മുഹമ്മദ് സ്ഥാപിക്കുന്നത്. 1999ല്‍ ഇന്ത്യയില്‍ നിന്നും വിമാനം റാഞ്ചിയതിനെ തുടര്‍ന്ന് അന്നത്തെ എന്‍ഡിഎ സര്‍ക്കാര്‍ മസൂദിനെ തടവില്‍ നിന്നും മോചിപ്പിച്ചിരുന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം, പത്താന്‍കോട്ട് ആക്രമണം, പുല്‍വാമാ ഭീകരാക്രമണം എന്നിവയുടെ മുഖ്യ സൂത്രധാരകന്‍ മസൂദ് അസറാണെന്നാണ് നിഗമനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.