ഭീകരന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ പാക് കരുതല്‍ തടങ്കലില്‍

ഏതെങ്കിലും സമ്മര്‍ദ്ദം കാരണമല്ല നടപടിയെന്ന് പാക് ആഭ്യന്തര മന്ത്രി

ന്യൂ​ഡ​ൽ​ഹി: ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​ൻ മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ. അ​ബ്ദു​ൾ റൗ​ഫ് അ​സ്ഗ​റി​നെ​യാ​ണ് ക​രു​ത​ൽ ത​ട​ങ്കി​ലി​ലാ​ക്കി​യ​തെന്ന് പാക് ആഭ്യന്തര മന്ത്രി പറഞ്ഞു. മ​സൂ​ദ് അ​സ്ഹ​ർ മ​രി​ച്ചെ​ന്നും ഇ​ല്ലെ​ന്നും ഉ​ള്ള വാ​ർ​ത്ത​ക​ൾ പ​ര​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ഹോ​ദ​ര​നെ ത​ട​ങ്ക​ലി​ലാ​ക്കി​യെ​ന്ന വി​വ​രം പു​റ​ത്ത് വ​രു​ന്ന​ത്. ഇദ്ദേഹത്തെ കൂടാതെ നിരോധിച്ച സംഘടനകളിലെ മറ്റ് 43 പേരേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

നിരോധിച്ച സംഘടനകള്‍ക്കെതിരെ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്ന് പാക് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. റൗഫിനെ കൂടാതെ ഹമ്മാദ് അസ്ഹറിനേയും തടങ്കലിലാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രി ഷെഹരിയാര്‍ ഖാന്‍ അഫ്രിദി പറഞ്ഞു.

ഏതെങ്കിലും സമ്മര്‍ദ്ദം കാരണമല്ല നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ നിരോധിത സംഘടനകളുടേയും സ്വത്തും ഇതോടെ സര്‍ക്കാര്‍ മരവിപ്പിക്കും. പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം കഴിഞ്ഞ മാസം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു,

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Jaish chief masood azhars brother mufti abdul rauf taken in preventive custody by pakistan

Next Story
Uppum Mulakum: ഉപ്പും മുളകും കുടുംബത്തിലേക്ക് പുതിയ അതിഥി; മുടിയന്‍ ടെന്‍ഷനില്‍, ലെച്ചു ഹാപ്പിയാണ്uppum mulakum, uppum mulakum series latest episodes , ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com