/indian-express-malayalam/media/media_files/uploads/2023/08/chetan-singh-1.jpg)
മുംബൈ സെൻട്രലിലെ ആർപിഎഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണറാണ് ചേതൻസിങ്ങിനെ പിരിച്ചുവിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഫൊട്ടോ: എഎൻഐ
ന്യൂഡൽഹി: ജൂലൈ 31 ന് ജയ്പൂർ-മുംബൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ മുതിർന്ന സഹപ്രവർത്തകനെയും മൂന്ന് യാത്രക്കാരെയും വെടിവെച്ച് കൊലപ്പെടുത്തിയ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് കോൺസ്റ്റബിൾ ചേതൻ സിംഗ് ചൗധരിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. മുംബൈ സെൻട്രലിലെ ആർപിഎഫ് സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണറാണ് ചൗധരിയെ പിരിച്ചുവിടാനുള്ള ഉത്തരവ് ഓഗസ്റ്റ് 14ന് പുറപ്പെടുവിച്ചത്.
ആർപിഎഫ് എഎസ്ഐ ടിക്കാറാം മീണയെയും യാത്രക്കാരായ അബ്ദുൾ കാദർ മുഹമ്മദ് ഹുസൈൻ ഭാൻപുരവാല സയ്യിദ് സെയ്ഫുദ്ദീൻ, അസ്ഗർ അബ്ബാസ് ഷെയ്ഖ് എന്നിവരെയും വെടിവെച്ച് കൊലപ്പെടുത്തിയതിന് അറസ്റ്റിലായ ചേതൻ സിങ്ങ് ജുഡീഷ്യൽ കസ്റ്റഡിയിലാണെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. നേരത്തെ ആർപിഎഫ് പോസ്റ്റിൽ ഒരു മുസ്ലീം വ്യക്തിയെ ഉപദ്രവിച്ചതായി ആരോപിക്കപ്പെടുന്ന "വിദ്വേഷ കേസ്" ഉൾപ്പെടെയുള്ള മൂന്നു സംഭവങ്ങളിൽ ചേതൻ ഉൾപ്പെട്ടിട്ടുണ്ടെന്ന് മുൻകാല റെക്കോഡുകളിൽനിന്നു കണ്ടെത്തി.
മൂന്ന് സംഭവങ്ങളിലെയും അന്വേഷണങ്ങളെ തുടർന്ന് വകുപ്പുതല നടപടി നേരിടേണ്ടി വന്നതായി വൃത്തങ്ങൾ അറിയിച്ചു.പശ്ചിമ റെയിൽവേ ഇൻസ്പെക്ടർ ജനറൽ കം പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി കമ്മീഷണറായ പി സി സിൻഹ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അന്വേഷണം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതികരിക്കാൻ വിസമ്മതിച്ചു.
2017ൽ ഉജ്ജയിനിൽ ആർപിഎഫ് ഡോഗ് സ്ക്വാഡിനൊപ്പം ചൗധരിയെ നിയമിച്ചപ്പോൾ അന്വേഷണത്തിന് വിധേയനായിരുന്നുവെന്ന് അന്വേഷണവുമായി പരിചയമുള്ള ഒരു സ്രോതസ്സ് പറഞ്ഞു.
“2017 ഫെബ്രുവരി 18 ന്, ചേതൻ സിവിൽ വസ്ത്രം ധരിച്ച് വാഹിദ് ഖാൻ എന്ന വ്യക്തിയെ പോസ്റ്റിലേക്ക് കൊണ്ടുവന്ന് ഒരു കാരണവുമില്ലാതെ മർദിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. മേലുദ്യോഗസ്ഥർ ഇതിനെക്കുറിച്ച് അറിഞ്ഞപ്പോൾ, അവർ അന്വേഷണത്തിന് ഉത്തരവിടുകയും ഇതിന് ശിക്ഷിക്കുകയും ചെയ്തു, ”ഉറവിടം പറഞ്ഞു.
2011-ൽ നടന്ന മറ്റൊരു സംഭവത്തിൽ, ഹരിയാനയിലെ ജഗധ്രിയിൽ ജോലിചെയ്യുമ്പോൾ സഹപ്രവർത്തകന്റെ എടിഎം കാർഡ് ഉപയോഗിച്ച് 25,000 രൂപ പിൻവലിച്ചതിനെ തുടർന്നാണ് അടുത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. മൂന്നാമത്തെ സംഭവത്തിൽ, ഗുജറാത്തിലെ ഭാവ്‌നഗറിൽ തന്റെ പോസ്‌റ്റിങ്ങിനിടെ ചേതൻ തന്റെ സഹപ്രവർത്തകനെ മർദ്ദിച്ചു. വകുപ്പുതല അന്വേഷണത്തെത്തുടർന്ന് ചേതനെ മറ്റൊരു യൂണിറ്റിലേക്ക് മാറ്റിയതായി ബന്ധപ്പെട്ടവർ പറഞ്ഞു.
പർദ്ദ ധരിച്ച ഒരു സ്ത്രീ യാത്രക്കാരിയെ ചേതൻ ഭീഷണിപ്പെടുത്തുകയും തോക്ക് ചൂണ്ടി 'ജയ് മാതാ ദി' എന്ന് പറയാൻ നിർബന്ധിക്കുകയും ചെയ്തതായി ട്രെയിലെ കൊലപാതകങ്ങൾ അന്വേഷിക്കുന്നവരോട് പറഞ്ഞതായി ബുധനാഴ്ച ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
കേസ് അന്വേഷിക്കുന്ന ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി), ബോറിവലിയിലെ ഈ യുവതിയെ തിരിച്ചറിയുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. അവരെ ഒരു പ്രധാന സാക്ഷിയാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.