ന്യൂഡൽഹി: രാജസ്ഥാനിലെ ജയ്പൂരിൽ 2008ലുണ്ടായ സ്ഫോടന പരമ്പരയിലെ പ്രതികൾക്ക് വധശിക്ഷ. നാലു പ്രതികളെയാണ് ജയ്‌പൂരിലെ പ്രത്യേക കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 71 പേർ കൊല്ലപ്പെടുകയും 185ഓളം ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്ത സ്ഫോടന പരമ്പരയിലാണ് 11 വർഷങ്ങൾക്ക് ശേഷം ശിക്ഷ വിധിച്ചിരിക്കുന്നത്.
സവര്‍ അസ്മി, മുഹമ്മദ് സയിഫ്, സയ്ഫുര്‍ റഹ്മാന്‍, സല്‍മാന്‍ എന്നിവര്‍ക്കാണു കോടതി വധശിക്ഷ വിധിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്നു കോടതി ബുധനാഴ്ച വിധിച്ചിരുന്നു. കേസിൽ ഒരാളെ കുറ്റവിമുക്തനാക്കുകയും ചെയ്തു. അതേസമയം വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അറിയിച്ചു.
ഭീകര പ്രവര്‍ത്തന സംഘടനായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സഹസ്ഥാപകന്‍ യാസിന്‍ ഭട്കലാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍. മൂന്നു പ്രതികള്‍ തിഹാര്‍ ജയിലിലാണ്. 2008 മേയ് 13നാണ് ജയ്പുരില്‍ സ്‌ഫോടന പരമ്പര അരങ്ങേറിയത്. വിവിധ സ്ഥലങ്ങളിലായി നടന്ന ഒമ്പത് ബോംബ് ആക്രമണങ്ങളിലാണ് നിരവധി പേർ കൊല്ലപ്പെട്ടത്.