scorecardresearch

Latest News

കോൺഗ്രസ് നേതാക്കൾ ജഹാംഗീർപുരിയിലെത്തി; പൊളിക്കപ്പെട്ട കെട്ടിടങ്ങളിലുണ്ടായിരുന്നവരെ കാണുന്നതിൽ നിന്ന് തടഞ്ഞു

പോലീസിനെതിരെ കോൺഗ്രസ് നേതാവ് അനിൽ ചൗധരി പ്രതിഷേധിച്ചു

മുനിസിപ്പൽ കോർപറേഷൻ നിർദേശ പ്രകാരം കെട്ടിടങ്ങൾ പൊളിച്ചു നീക്കിയ ന്യൂഡൽഹിയിലെ ജഹാംഗീർപുരി കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. പൊളിക്കപ്പെട്ട കെട്ടിടങ്ങളിലുണ്ടായിരുന്നവരെ കാണുന്നതിൽ നിന്ന് കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു. പ്രദേശത്ത് കണ്ണീർ വാതക ഷെല്ലുകളും ഷീൽഡുകളും വഹിച്ചുകൊണ്ട് നിരവധി പോലീസ് കമ്പനികൾ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു.

പ്രദേശത്ത് കെട്ടിടം പൊളിക്കലിനുള്ള സ്റ്റേ കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം കെട്ടിടങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച് കോടതി വീണ്ടും വാദം കേൾക്കും.

കെട്ടിടങ്ങൾ പൊളിക്കുന്നത് തുടരുമോ എന്ന കാര്യത്തിൽ കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുമ്പോൾ വ്യാഴാഴ്ച പ്രദേശത്ത് അനിശ്ചിതാവസ്ഥ തുടർന്നു.

11 മണിയോടെയാണ് പ്രദേശത്ത് കോൺഗ്രസ് നേതാക്കൾ എത്തിയത്. എന്നാൽ ഇരകളെ കാണുന്നതിൽ നിന്ന് തങ്ങളെ പൊലീസ് വിലക്കിയതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

മുൻ കോൺഗ്രസ് എംഎൽഎ ഹരി ശങ്കർ ഗുപ്തയാണ് ആദ്യം എത്തിയത്. “ഇവിടെ ഞങ്ങളുടെ ഉദ്ദേശ്യം ജനങ്ങളെ കാണുകയും സ്ഥിതി എന്താണെന്ന് കാണുകയും ചെയ്യുക എന്നതാണ്,” അദ്ദേഹം പറഞ്ഞു.

ഉച്ചയ്ക്ക് 12.15ഓടെയാണ് പാർട്ടിയുടെ വലിയൊരു സംഘം കുശാൽ ചൗക്കിലെത്തിയത്. അജയ് മാക്കൻ, ഹാറൂൺ യൂസഫ് എന്നിവരും എത്തിയവരിൽ ഉൾപ്പെടുന്നു, എന്നാൽ ബുധനാഴ്ച സ്റ്റാളുകളും വസ്തുവകകളും നീക്കം ചെയ്യപ്പെട്ടവരെ കാണാൻ അവരെ അനുവദിച്ചില്ല.

കെട്ടിടങ്ങൾ തകർന്ന സ്ഥലത്തേക്ക് മാധ്യമങ്ങൾക്കും നാട്ടുകാർക്കുമുള്ള പ്രവേശനം തടഞ്ഞ് പോലീസ് കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ജനങ്ങളെ കാണാൻ അനുവദിക്കാത്ത പോലീസിനെതിരെ കോൺഗ്രസ് നേതാവ് അനിൽ ചൗധരി പ്രതിഷേധിച്ചു. പോലീസ് നിരവധി തവണ അഭ്യർത്ഥിച്ച ശേഷമാണ് അദ്ദേഹം തിരിച്ച് പോയത്.

“ഞങ്ങൾക്ക് അനുമതി ലഭിച്ചു, സമാധാനത്തിനായി അപേക്ഷിക്കാനാണ് ഞങ്ങൾ ഇവിടെ വന്നത്. ഡൽഹിയിലെ ജനങ്ങൾ പരസ്പരം പോരടിക്കാൻ ആഗ്രഹിക്കുന്നില്ല. ഇത് ബിജെപിയുടെ ഗൂഢാലോചനയാണ്… വിലക്കയറ്റം പോലുള്ള വിഷയങ്ങളിൽ ബിജെപിയോടുള്ള രോഷം കാരണം. ഉപതിരഞ്ഞെടുപ്പിൽ അവർക്ക് സീറ്റൊന്നും കിട്ടിയില്ല…അവരുടെ ഗൂഢാലോചന മൂലമാണ് അക്രമം നടന്നത്. എന്നാൽ ഇപ്പോൾ ആളുകൾ വളരെ സഹകരിച്ചു. ഞങ്ങൾ ഇവിടെ വന്ന് സമാധാനത്തിനായി അഭ്യർത്ഥിച്ചു,” കോൺഗ്രസ് എംപി ശക്തിസിൻഹ് ഗോഹിൽ പറഞ്ഞു.

എഎപി എംഎൽഎമാരായ സഞ്ജീവ് ഝാ, പവൻ കുമാർ ശർമ എന്നിവരും പിന്നീട് സ്ഥലം സന്ദർശിച്ചു.

“ആദ്യം കയ്യേറ്റം അനുവദിച്ചതിനും പിന്നീട് ഈ രീതിയിൽ നീക്കം ചെയ്തതിനും ബിജെപി നേതൃത്വത്തിലുള്ള ഡൽഹി മുനിസിപ്പൽ കോർപ്പറേഷനാണ് കുറ്റപ്പെടുത്തേണ്ടത്. കൈയേറ്റം നീക്കം ചെയ്യാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, നടപടിക്രമങ്ങൾ പാലിക്കണം. അശാന്തിയുടെ തീജ്വാലകൾ ആളിക്കത്തിക്കാൻ അവർ ആഗ്രഹിക്കുന്നു,” ശർമ്മ പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Jahangirpuri congress leaders stopped from meeting demolition victims