വാഷിങ്ടണ്‍: അരിസോണയില്‍ മൃഗശാലയില്‍ കരിമ്പുലിയുടെ കൂടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവതിയെ കരിമ്പുലി ആക്രമിച്ചു. വേലിക്ക് അപ്പുറത്ത് ഉണ്ടായിരുന്ന കരിമ്പുലി ആണ് ചാടി വീണ് ആക്രമിച്ചത്. 30കാരിയായ യുവതി കരിമ്പുലിയുടെ കൂടിന്റെ മതിലിന് മുകളില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു. കരിമ്പുലിയെ പശ്ചാത്തലത്തില്‍ നിര്‍ത്തി ചിത്രം പകര്‍ത്താനായിരുന്നു ശ്രമം.

എന്നാല്‍ കരിമ്പുലി കൂട്ടില്‍ നിന്നും മുകളിലേക്ക് ഉയര്‍ന്ന് ചാടി യുവതിയെ ആക്രമിച്ചു. യുവതിയുടെ കൈയ്യില്‍ ചാടിപ്പിടിച്ച കരിമ്പുലി കൂട്ടിലേക്ക് വലിച്ചിടാന്‍ ശ്രമിച്ചു. എന്നാല്‍ യുവതി നിലവിളിച്ച് കൊണ്ട് മതിലിനു താഴേക്ക് എടുത്തുചാടി. കൈയ്യില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലിച്ച്ഫീല്‍ഡ് പാര്‍ക്കിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മൃഗശാല അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. കരിമ്പുലി കൂട്ടിന് പുറത്ത് വന്നിട്ടില്ലാത്തതിനാൽ യുവതിക്കെതിരെ നടപടി സ്വീകരിച്ചേക്കും. എന്തിനാണ് വേലികള്‍ ഉണ്ടാക്കിയതെന്ന് സന്ദര്‍ശകര്‍ മനസിലാക്കണമെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ