Latest News

തുളസി തോട്ടത്തില്‍ വളര്‍ന്ന ‘കഞ്ചാവ് ചെടിയാണ്’ ജഗന്‍മോഹന്‍ എന്ന് ചന്ദ്രബാബു നായിഡു

31 ക്രിമിനല്‍ കേസുകളുളള ജഗന്‍ കുറ്റകൃത്യങ്ങളുടെ അംബാസഡറാണെന്നും നായിഡു

അമരാവതി: വൈഎസ്ആര്‍ കോൺഗ്രസ് പാര്‍ട്ടി നേതാവ് വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു. ജഗന്‍ കഞ്ചാവ് ചെടിയാണെന്ന് അദ്ദേഹം ഒരു പൊതുപരിപാടിക്കിടെ പറഞ്ഞു.

കഡപ്പയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ‘കഡപ്പ ജില്ല ഒരു തുളസി തോട്ടം പോലെയാണ്. അന്നമയ്യ, വീര ബ്രാഹ്മേന്ദ്ര സ്വാമി, യോഗി വേമന എന്നിങ്ങനെ നിരവധി മഹദ് വ്യക്തികള്‍ ജനിച്ച ഇടമാണ്. എന്നാല്‍ ഈ മനോഹരമായ തോട്ടത്തില്‍ ഒരു കഞ്ചാവ് ചെടി കൂടി വളര്‍ന്നു. അതാണ് ജഗന്‍മോഹന്‍ റെഡ്ഡി,’ നായിഡു പറഞ്ഞു.

31 ക്രിമിനല്‍ കേസുകളുളള ജഗന്‍ കുറ്റകൃത്യങ്ങളുടെ അംബാസഡറാണെന്നും അദ്ദേഹം പറഞ്ഞു. ‘സംസ്ഥാനത്ത് അക്രമങ്ങള്‍ ഉണ്ടാക്കുകയാണ് ജഗന്‍. അതിന് ഞാന്‍ സമ്മതിക്കില്ല. 31 ക്രിമിനല്‍ കേസുളള ആള്‍ക്ക് ജനങ്ങള്‍ക്കെതിരേയും പലതും ചെയ്യാനാവും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നായിഡു പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Jagan a ganja plant in tulsi garden chandrababu

Next Story
ടൈറ്റാനിക്കിനെ ഓർമിപ്പിച്ച് വിക്കിങ് സ്കൈ; യാത്രാക്കപ്പൽ സുരക്ഷിതമായി തുറമുഖത്തെത്തിViking Sky ship, വികിങ് സ്കൈ കപ്പൽ, viral video, വൈറൽ വീഡിയോ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com