Latest News

രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസില്‍

പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ സാന്നിധ്യത്തിലാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്

ജാംനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജഡേജയുടെ സഹോദരി നയനാബ ജഡേജയും അച്ഛന്‍ അനിരുദ്ധ് സിന്‍ഹ് ജഡേജയും കലവാഡ് താലൂക്കിലെ ജാംനഗറില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ജഡേജയുടെ ഭാര്യ റിവാബ ഒരു മാസം മുന്‍പാണ് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.

പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ സാന്നിധ്യത്തിലാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജാംനഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുലു കണ്ഡോരിയക്കായുള്ള പ്രചാരണ യോഗത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

Read More: രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ബിജെപിയില്‍ ചേര്‍ന്നു

രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കാനും സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളതുകൊണ്ടുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് നയനാബ പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും നയനാബ പറഞ്ഞു. നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത പാര്‍ട്ടിയാണെന്നും നവാബ കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് മൂന്നിന് ആയിരുന്നു ജഡേജയുടെ ഭാര്യ റിവാബ ബിജെപിയില്‍ ചേര്‍ന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Jadejas sister and father join congress

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express