ഫ്ലോറിഡ: ചീങ്കണ്ണി കുഞ്ഞുമായി ഷോപ്പിങ്ങിനെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചീങ്കണ്ണി കുഞ്ഞിനെയും കൊണ്ട് സൂപ്പർ മാർക്കറ്റിലെത്തിയ യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് യുവാവ് പൊലീസ് വലയിലായത്.
സൂപ്പർ മാർക്കറ്റിൽ ബിയർ വാങ്ങുന്നതിനായാണ് കൈയ്യിൽ ചീങ്കണ്ണി കുഞ്ഞിനെയും കൊണ്ട് റോബി സ്ട്രാറ്റൺ എന്ന യുവാവ് വന്നത്. കാറിൽ വന്നിറങ്ങിയ യുവാവ് ചീങ്കണ്ണി കുഞ്ഞിനെ കൊണ്ട് കടയിൽ കയറുകയായിരുന്നു. കടയിലെത്തിയ യുവാവ് ബിയർ ബോട്ടിലെടുത്ത് നടന്നുപോകുന്നത് വീഡിയോയിൽ കാണാം. ഇതിനിടയിൽ ഒരാളോട് ചീങ്കണ്ണി കുഞ്ഞ് ജീവനുളളതാണെന്നും യുവാവ് പറയുന്നു.
Florida man takes large gator on beer run to Jacksonville convenience store because Florida: https://t.co/Q58ZnofekJ pic.twitter.com/pBoOAvSvHk
— Billy Corben (@BillyCorben) July 30, 2018
വീഡിയോ വൈറലായതോടെ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ചീങ്കണ്ണിക്കുഞ്ഞിനെ നിയമവിരുദ്ധമായി കൈവശം വച്ചതിനാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.