ജബല്‍പൂര്‍: ഡെലിവറി ബോയ് അഹിന്ദുവായതിനാല്‍ തനിക്ക് ഭക്ഷണം വേണ്ടെന്നും ഓര്‍ഡര്‍ ഉപേക്ഷിക്കുകയാണെന്നും പറഞ്ഞ യുവാവിന് പൊലീസിന്റെ താക്കീത്. അമിത് ശുക്ലയ്ക്കാണ് പൊലീസ് താക്കീത് നല്‍കിയത്. ഇയാള്‍ക്ക് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ശുക്ലയ്ക്ക് താക്കീത് നല്കിയിട്ടുള്ളതായി ജബല്‍പൂര്‍ എസ്പി അമിത് സിങ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഭരണഘടനയുടെ ആശയങ്ങള്‍ക്ക് എതിരായി ഇനി എന്തെങ്കിലും ട്വീറ്റ് ചെയ്താല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് താക്കീത് നല്കിയിട്ടുള്ളതായി എസ്പി അമിത് സിങ് പറഞ്ഞു.
Amit Singh,SP Jabalpur (MP): We have issued a notice, it will be served to Amit Shukla (Twitter user who cancelled food order over deliveryman’s religion). He’ll be warned, if he tweets anything which is against ideals of Constitution, action will be taken; he is on surveillance. pic.twitter.com/27gf9qeaFg
— ANI (@ANI) August 1, 2019
Read Also: മുസ്ലിം ഡെലിവറി ബോയ് തരുന്ന ഭക്ഷണം വേണ്ട; സൊമാറ്റോയ്ക്ക് ഊബർ ഈറ്റ്സിന്റെ പിന്തുണ
ക്രിമിനല്‍ ചട്ടപ്രകാരമാണ് ശുക്ലയ്ക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് എസ്പി അമിത് സിങ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ശുക്ല നോട്ടീസ് സ്വീകരിക്കുകയും പൊലീസ് നല്കിയ ബോണ്ടില്‍ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. അടുത്ത ആറ് മാസത്തേക്ക് ഇയാളുടെ എല്ലാ നീക്കങ്ങളും സോഷ്യല്‍ മീഡിയിലെ ഇടപെടലുകളും പൊലീസ് നിരീക്ഷണത്തിലായിരിക്കും. ഈ കാലഘട്ടത്തില്‍ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ഇയാളില്‍ നിന്നുണ്ടായാല്‍ പൊലീസിന് ഇയാളെ കസ്റ്റഡിയിലെടുക്കാൻ സാധിക്കുമെന്നും ജബൽപൂർ എസ്പി പറഞ്ഞു.
Read Also: ഹിന്ദുവിൽ നിന്ന് ഹിന്ദുത്വവാദിയിലേക്ക്
സൊമാറ്റോയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഹിന്ദുവല്ലാത്ത ആളാണ് ഭക്ഷണം ഡെലിവറി ചെയ്യുന്നതെന്ന് അറിഞ്ഞതോടെയാണ് ഡെലിവറി ബോയിയെ മാറ്റാന്‍ യുവാവ് ആവശ്യപ്പെട്ടത്. എന്നാൽ അത് സാധിക്കില്ലെന്ന് കമ്പനി അറിയിക്കുകയായിരുന്നു. കാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നും കമ്പനി അറിയിച്ചു. എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്ബന്ധിക്കാനാവില്ലായെന്നും എനിക്ക് പണം തിരികെ വേണ്ട ഓര്‍ഡര്‍ കാന്‍സല്‍ ചെയ്താല്‍ മതിയെന്നും താൻ നിയമ നടപടികൾ സ്വീകരിക്കുമെന്നും ഉപഭോക്താവ് അറിയിച്ചു. ട്വിറ്ററിലായിരുന്നു പോസ്റ്റ്. നമോ സര്‍ക്കാര്‍ എന്നായിരുന്നു ഇയാളുടെ ട്വിറ്റര്‍ ബയോ.
Food doesn’t have a religion. It is a religion. //t.co/H8P5FlAw6y
— Zomato India (@ZomatoIN) July 31, 2019
എന്നാല്‍ സംഭവം ശ്രദ്ധയിൽപെട്ടതിന് പിന്നാലെ ഉപഭോക്താവിന് മറുപടിയുമായി സൊമാറ്റോ രംഗത്തെത്തി. ‘ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് ‘എന്നായിരുന്നു ഉപഭോക്താവിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ട് സൊമാറ്റോ കുറിച്ചത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook