ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്പൂരിൽ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം. നാല് രോഗികൾ ഉപ്പെടെ എട്ടു പേർ മരിച്ചു. മരിച്ച മറ്റുള്ളവരിൽ മൂന്നുപേർ ആശുപത്രി ജീവനക്കാരും ഒരാൾ അറ്റൻഡറുമാണ്.
ഗോഹല്‍പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ദാമോഹ് നക്കയ്ക്കു സമീപമുള്ള ന്യൂ ലൈഫ് മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഉച്ചയ്ക്കുശേഷമാണു തീപിടിത്തമുണ്ടായതെന്നു പൊലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ് ബഹുഗുണ പറഞ്ഞു.
”നാല് പേര് മരിക്കുകയും മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇതൊരു വന്‍ തീപിടിത്തമായിരുന്നു. ആശുപത്രിക്കുള്ളില്‍ കുടുങ്ങിയ എല്ലാവരെയും പൊലീസ് രക്ഷപ്പെടുത്തി. തീപിടുത്തത്തിനു കാരണ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം,” ജബല്‍പൂര്‍ സി എസ് പി അഖിലേഷ് ഗൗറിനെ ഉദ്ധരിച്ച് എ എന്‍ ഐ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
ആശുപത്രിക്കുള്ളിൽനിന്ന് ഏഴു പേരെ അഗ്നിരക്ഷാ സേനാ സംഘങ്ങൾ രക്ഷിച്ചു. ഇവരിൽ പലരും അബോധാവസ്ഥയിലും ഗുരുതരമായി പൊള്ളലേറ്റനിലയിലുമായിരുന്നു.
മരിച്ചവരുടെ ഉറ്റവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ധനസഹായം പ്രഖ്യാപിച്ചു.