ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ രണ്ട് ഭീകരരെ വെടിവച്ച് കൊന്ന പ്രദേശത്താണ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്പ് നടന്നത്.

ഷോപ്പിയാനിലെ കുന്ദാലൻ ഗ്രാമത്തിൽ ഇന്ന് രാവിലെ ആയിരുന്നു ഏറ്റുമുട്ടൽ നടന്നത്. രണ്ട് ദിവസം മുമ്പ് സൈനികരും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. സക്കീർ അഹമ്മദ് (22), ഇർഷാദ് മജീദ് (20), അന്‍റലീബ് (16) എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ചവരെല്ലാം കുൽഗാമിലെ ഹവൂര സ്വദേശികളാണ്. പരുക്കേറ്റവരിൽ രണ്ടു പേർക്ക് വെടിയേറ്റിരുന്നു.

ദക്ഷിണ കശ്‌മീരിലെ കുൽഗാം പ്രദേശത്ത് പട്രോളിങ്ങിനെത്തിയ സൈനികർക്കു നേരെ പ്രക്ഷോഭർ കല്ലെറിഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സംഭവസ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്. കുൽഗാം, അനന്തനാഗ് ജില്ലകളിലെ മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി പിൻവലിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook