ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീ​രി​ലെ ഖാ​ൻ​മോ​ഹി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. ഖാ​ൻ​മോ​ഹി​ൽ സൈനികരുടെ പെട്രോളിങ്ങിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. ഏ​റ്റു​മു​ട്ട​ലി​ൽ എ​സ്എ​ച്ച്ഒ ഉ​ൾ​പ്പെ​ടെ മൂ​ന്നു പൊ​ലീ​സു​കാ​ർ​ക്ക് പ​രുക്കേ​റ്റു.

നേ​ര​ത്തെ, ബി​ജെ​പി നേ​താ​വ് അ​ൻ​വ​ർ ഖാ​ന്‍റെ അം​ഗ​ര​ക്ഷ​ക​നി​ൽ നി​ന്ന് ആ​യു​ധം ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ഭീ​ക​ര​രു​ടെ ശ്ര​മം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ബി​ജെ​പി നേ​താ​വ് ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നു നേ​രി​യ പ​രുക്കേ​റ്റി​രു​ന്നു. ആ​ക്ര​മ​ണ​ശേ​ഷം പ്ര​ദേ​ശ​ത്തെ വീ​ട്ടി​ൽ ഒ​ളി​ച്ച ഭീ​ക​ര​ർ​ക്കാ​യി തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യി​രു​ന്നു.

ഖാ​ൻ​മോ​ഹി​ലെ ഏ​റ്റു​മു​ട്ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബാ​ര​മു​ള്ള-​ബ​ന്നി​ഹ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് അ​ധി​കൃ​ത​ർ റ​ദ്ദാ​ക്കി​യിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook